കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎം അധികാരത്തില്‍ തിരിച്ചെത്തും: കോടിയേരി ബാലകൃഷ്ണന്‍

കേരളത്തിലും പശ്ചിമ ബംഗാളിലും സിപിഎം അധികാരത്തില്‍ തിരിച്ചെത്തുമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോല്‍ക്കത്തയില്‍ ആരംഭിച്ച സിപിഎം പാര്‍ട്ടി പ്ലീനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1978ല്‍ സാല്‍ഖിയയില്‍ നടന്ന പാര്‍ട്ടി പ്‌ളീനത്തിനു ശേഷം കേരളത്തില്‍ ഇ.കെ നായനാര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇപ്പോള്‍ നടക്കുന്ന പ്ലീനത്തിനുശേഷവും സിപിഎം കേരളത്തില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതി ഭരണത്തില്‍ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനും ബിജെപിയുടെ വര്‍ഗീത അജണ്ടയ്ക്കും ജനങ്ങള്‍ ശക്തമായ താക്കീത് നല്‍കിയെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























