ലോക ക്ഷേമത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു നടത്തിയ യാഗശാലയില്‍ തീപിടിത്തം

ലോക ക്ഷേമത്തിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു നടത്തുന്ന യാഗത്തിനിടെ, യാഗശാലയില്‍ തീപിടിത്തം. മേഡക് ജില്ലയിലെ എറാവല്ലിയിലെ യാഗവേദിയില്‍ പ്രവേശിക്കാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മടങ്ങി. സഹസ്ര കുഞ്ജ ആയുത ചണ്ഡി യാഗത്തിന്റെ അവസാനദിവസമല്ലേ എന്നു കരുതിയാകും, പൂജാരികളിലൊരാള്‍ ഹോമകുണ്ഡത്തിലേക്കു നെയ് അല്‍പം കൂടുതല്‍ ഒഴിച്ചതാണത്രേ പ്രശ്‌നമായത്. തീ കെടുത്താന്‍ അരമണിക്കൂറോളം വേണ്ടിവന്നെങ്കിലും യാഗവേദിയിലുണ്ടായിരുന്ന ആര്‍ക്കും പരുക്കില്ലെന്നാണു റിപ്പോര്‍ട്ടുകള്‍. തീപിടിത്തത്തിന് ഏതാനും നിമിഷങ്ങള്‍ മുന്‍പു വരെ ചന്ദ്രശേഖര റാവുവും സഹമന്ത്രിമാരും അവിടെയുണ്ടായിരുന്നു. 23നു തുടങ്ങിയ യാഗത്തിന്റെ സമാപന ദിവസമായ ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും യാഗ ശാലയിലെത്തേണ്ടതായിരുന്നു. തീപിടിത്തമുണ്ടായതോടെ രാഷ്ട്രപതി അകത്തേക്കു കയറാതെ മടങ്ങി. ഏഴുകോടി രൂപ ചെലവിട്ടുള്ള യാഗത്തില്‍ 1500 പൂജാരിമാരാണു പങ്കെടുത്തത്. അഞ്ചു ദിവസത്തിനിടെ യാഗശാലയിലെത്തിയത് അരലക്ഷത്തോളം പേര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























