ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മാതൃകയായി യാത്രക്കാര്‍ക്ക് സൗജന്യമായി കുടി വെള്ളം നല്‍കുന്ന ബസ് ഡ്രൈവര്‍

ബസ് ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും മാതൃകയാക്കാം കര്‍ണാടകയില്‍ നിന്നുള്ള ഈ ബസ് ഡ്രൈവര്‍ തന്റെ വണ്ടിയില്‍ കയറുന്ന എല്ലാ യാത്രക്കാര്‍ക്ക് സൗജന്യമായി കുടി വെള്ളം നല്‍കുകയാണ്. ഈരയ്യാ ഹിരമത്ത് എന്നാണ് ഇദ്ധേഹത്തിന്റെ പേര്. കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ വടക്കുകിഴക്കന്‍ മേഖലയിലെ ഡ്രൈവര്‍ ഈരയ്യാ. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈരയ്യ തന്റെ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നുണ്ട്. ശുദ്ധമായ കുടിവെള്ളത്തിന്റെ വിലയറിയാവുന്ന ഈരയ്യ ശുദ്ധജലം സൗജന്യമായി വിതരണം ചെയ്യുന്ന ചില സംഘടനകളെ കണ്ട് പ്രചോദനമുള്‍ക്കൊണ്ടാണ് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നത്. വെള്ളം വിതരണം ചെയ്യുന്നതിന് തന്റെ മുതല്‍മുടക്ക് വെറും ഇരുനൂറ് രൂപയാണെന്ന് ഈരയ്യാ പറയുന്നു. വെള്ളം നല്‍കുന്നതിനായി 200 രൂപ മുതല്‍ മുടക്കി ഒരു ക്യാന്‍ വാങ്ങി. പിന്നീട് ദിവസവും അഞ്ച് രൂപ മുടക്കി ക്യാനില്‍ വെള്ളം നിറയ്ക്കും. ആവശ്യമുള്ള യാത്രക്കാര്‍ക്ക് വെള്ളം നല്‍കും 2013 മുതലാണ് ഈരയ്യാ യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കാന്‍ ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























