കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ പഴയ പാര്‍ലമെന്റ് മന്ദിരം നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായെന്നും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി...

കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ പഴയ പാര്‍ലമെന്റ് മന്ദിരം നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായെന്നും പഴയ മന്ദിരം തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി...
അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാര്‍ലമെന്റ് പ്രവേശനത്തെക്കുറിച്ചും മോദി പ്രസംഗത്തില്‍ അനുസ്മരിക്കുകയും ചെയ്തു.
പടിക്കെട്ടുകളെ നമസ്‌കരിച്ചാണ് താന്‍ മന്ദിരത്തിലേക്ക് കയറിയത്. ഈ മന്ദിരവുമായി അത്രയ്ക്ക് വൈകാരിക അടുപ്പമുണ്ട്. പുതിയ മന്ദിരത്തിനായി വിയര്‍പ്പൊഴുക്കിയത് ഇന്ത്യക്കാരാണെന്നും കൂട്ടിച്ചേര്‍ത്ത് മോദി.
വനിതാ എംപിമാര്‍ കൂടുന്നത് രാജ്യത്തിന് അഭിമാനമാണ്. വനിതാ പ്രാതിനിധ്യം കൂടുന്നത് സന്തോഷകരമാണെന്നും മോദി . ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തില്‍ പ്രധാനമന്ത്രി ശാസ്ത്രഞ്ജരെ അഭിനന്ദിച്ചു. ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ ശക്തി വെളിവാക്കി ശാസ്ത്രജ്ഞരുടെ പ്രയത്നത്തെ നന്ദിയോടെ സ്മരിക്കുന്നതായും വ്യക്തമാക്കി മോദി .
മുന്‍ പ്രധാനമന്ത്രിമാരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. നെഹ്റു, വാജ്പേയി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ പാര്‍ലമെന്റിന്റെ അഭിമാനം ഉയര്‍ത്തിയവരാണെന്നും മോദി പറഞ്ഞു. പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാണ് ഇന്ന് ചേരുന്നത്.
"
https://www.facebook.com/Malayalivartha