ചന്ദ്രനിൽ എത്തിയ ഇന്ത്യ ചന്ദ്രനെ മറച്ചുപിടിക്കും; അങ്ങനെ ഈദ് ആഘോഷങ്ങൾ മുടക്കാൻ ശ്രമിക്കും; താലീബാനെ നിയന്ത്രിക്കുന്ന ഹക്കാനി വിഭാഗത്തിലെ ജനറൽ മുബീന്റെ വാക്കുകൾ കേട്ടമ്പരന്ന് ഇന്ത്യ

കുറച്ചു നാളുകളായി അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് താലിബാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് ടോർഖാം അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ വെടിവയ്പ്പുണ്ടായി, തുടർന്ന് അതിർത്തി ദിവസങ്ങളോളം അടച്ചിരുന്നു. നിലവിൽ താലിബാന്റെ സമ്മർദ്ദത്തെത്തുടർന്ന് പാകിസ്ഥാൻ വീണ്ടും അതിർത്തി തുറന്നിരിക്കുകയാണ്.
താലിബാൻ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും അഫ്ഗാനിസ്ഥാനിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കാൻ ചൈന പദ്ധതിയിടുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാന്റെ സൈനിക ശക്തിയെ പരിഹസിച്ചു താലീബാൻ സാംസ്‌കാരിക സെൽ മുൻ അംഗവും കാബൂൾ സെക്യൂരിറ്റി വകുപ്പ് വക്താവുമായ ജനറൽ മുബീൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നേടിയിരുന്നു.
1000-2000 ടിടിടിപി ഭീകരരെ നേരിടാൻ പാകിസ്ഥാൻ സൈന്യത്തിന് കഴിയുന്നില്ലെങ്കിൽ, ഗറില്ലാ സൈന്യത്തെ സജ്ജീകരിച്ചിരിക്കുന്ന അഫ്ഗാനിസ്ഥാനെ എങ്ങനെ നേരിടാൻ കഴിയുമെന്ന് മോബിൻ ആ വീഡിയോയിൽ പറയുന്നത് കേൾക്കാം.
ഇപ്പോൾ ഇതാ പാക് മാദ്ധ്യമത്തിൽ നടന്ന അന്തി ചർച്ചയിൽ വീണ്ടും ജനറൽ മുബീൻ ഇന്ത്യയുടെ പേരിൽ പാകിസ്താനെ പരിഹസിച്ചിരിക്കുകയാണ്.പക്ഷെ വളരെ വിചിത്രമായ ഒരു പരാമർശം ആണ് മുബീൻ ഉന്നയിച്ചിരിക്കുന്നത്.ചന്ദ്രനിൽ എത്തിയ ഇന്ത്യ ചന്ദ്രനെ മറച്ചുപിടിക്കുമെന്നും അങ്ങനെ ഈദ് ആഘോഷങ്ങൾ മുടക്കാൻ ശ്രമിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.
നോക്കൂ ഇന്ത്യ ഇപ്പോൾ ചന്ദ്രനിൽ എത്തിയിരിക്കുന്നു. അവർ ഇനി ടാർപ്പോളിയൻ ഉപോഗിച്ച് ചന്ദ്രനെ മറയ്‌ക്കും. അതോടെ നിങ്ങളുടെ ( പാകിസ്താനികൾ) ഈദ് ആഘോഷങ്ങൾ മുടങ്ങും. റംസാൻ മാസമടക്കം തിരിച്ചറിയാൻ സാധിക്കാത്ത വിധം അവർ തടസ്സങ്ങൾ സൃഷ്ടിക്കും. ജനറൽ മുബീൻ പറഞ്ഞു. ഇന്ത്യയെ കുറിച്ചുള്ള ചർച്ചയിൽ പാകിസ്താൻ നിരീക്ഷകന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
താലീബാനെ നിയന്ത്രിക്കുന്ന ഹക്കാനി വിഭാഗത്തിലെ പ്രമുഖനാണ് ജനറൽ മുബീൻ എന്ന് അറിയപ്പെടുന്ന മുബീൻ ഖാൻ മുഹമ്മദ്. താലീബാൻ കാബൂൾ പിടിച്ചടക്കിയതിന്റെ വീഡിയോ ആദ്യമായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത് അദ്ദേഹമായിരുന്നു. താലീബാന്റെ അഫ്ഗാൻ അധിനിവേശത്തെ സമർദ്ധിച്ചുകൊണ്ട് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിന്നത് മുബീൻ ആയിരുന്നു.
ഇതോടെ നിരവധി ട്രോളുകളും ഇറങ്ങുന്നുണ്ട്. മോദിയുടെ രഹസ്യ അജണ്ട താലിബാൻ തിരിച്ചു അറിഞ്ഞുവെന്നും. അയ്യോ നമ്മുടെ പ്ലാനിങ് ഒക്കെ പൊളിഞ്ഞു മിത്രങ്ങളെ.ടാർപോളിൻ ദൗത്യം പാളിയ സ്ഥിതിക്ക് ഉടനെ ചന്ദ്രനെ പൊതിയാനുള്ള ചാക്കുമായി ചന്ദ്രയാൻ ഫോർ അയക്കണം എന്നും തുടങ്ങി നിരവധി കമെന്റുകൾ ആണ് ഉയരുന്നത്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം ഇന്ത്യ വിജയകരമായി ഇറക്കിയത് ലോകമെമ്പാടും കൈയടി നേടിയിരുന്നു. ചന്ദ്രോപരിതലത്തിൽ മൃദുവായി തൊടുക എന്ന ശ്രദ്ധേയമായ നേട്ടം കൈവരിച്ചതിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ ഇന്ത്യയെയും അതിന്റെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയെയും പ്രശംസിച്ചു.അയൽരാജ്യമായ പാക്കിസ്ഥാനും വിജയത്തിൽ ഇന്ത്യയെ അന്ന് അഭിനന്ദിച്ചിരുന്നു.
ഒരു തമാശക്കാരനായ പാകിസ്ഥാനിയുടെ പ്രതികരണം ഇന്ത്യയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ വിജയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടി ഒരു പാക്കിസ്ഥാനി യൂട്യൂബർ അദ്ദേഹത്തെ സമീപിച്ചപ്പോൾ, താൻ ഇതിനകം ചന്ദ്രനിൽ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. വീഡിയോയിൽ, പാകിസ്ഥാനി മനുഷ്യൻ പാകിസ്ഥാനും ചന്ദ്രനും തമ്മിൽ ഉല്ലാസകരമായ ഒരു താരതമ്യം ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകളിൽ, ഇരുവർക്കും വെള്ളം, (പാചകം) ഗ്യാസ്, വൈദ്യുതി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ ഇല്ലായിരുന്നു.പാക്കിസ്ഥാനികൾ ചന്ദ്രനിൽ എത്താൻ ദശലക്ഷക്കണക്കിന് ചെലവഴിക്കേണ്ടതില്ലെന്ന് അദ്ദേഹം ഉല്ലാസത്തോടെ സൂചിപ്പിച്ചു, കാരണം അവർ ഇതിനകം തന്നെ ചന്ദ്രനെപ്പോലെയുള്ള അവസ്ഥകൾ അവരുടെ രാജ്യത്ത് സഹിച്ചുകൊണ്ടിരുന്നു.
https://www.facebook.com/Malayalivartha