ചരിത്രദിനമെന്ന് പ്രധാനമന്ത്രി.... പുതിയ മന്ദിരത്തില്‍ ആദ്യ സമ്മേളനം... ലോക്‌സഭ ചേരുന്നു, ആദ്യ ബില്‍ വനിതാ സംവരണം, വനിതാ സംവരണബില്‍ നടപ്പിലാക്കാന്‍ വിശാല ചര്‍ച്ചകള്‍ നടന്നെന്ന് പ്രധാനമന്ത്രി, ബില്‍ വര്‍ഷങ്ങളായി സ്വപ്‌നമായി അവശേഷിച്ചു, ഇന്ന് അതിനായി ദൈവം എന്നെ തെരഞ്ഞെടുത്തുവെന്നും മോദി

ചരിത്രദിനമെന്ന് പ്രധാനമന്ത്രി.... പുതിയ മന്ദിരത്തില്‍ ആദ്യ സമ്മേളനം... ലോക്‌സഭ ചേരുന്നു, ആദ്യ ബില്‍ വനിതാ സംവരണം.
ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സീറ്റ് വനിതകള്‍ക്ക്. വനിതാ സംവരണബില്‍ നടപ്പിലാക്കാന്‍ വിശാല ചര്‍ച്ചകള്‍ നടന്നെന്ന് പ്രധാനമന്ത്രി. സംവരണ ബില്ലിനുള്ള ശ്രമം 96 മുതല്‍ തുടങ്ങി. പല കാരണങ്ങള്‍ കൊണ്ടും അത് നടപ്പാക്കാനായില്ലെന്ന് മോദി. ബില്‍ വര്‍ഷങ്ങളായി സ്വപ്‌നമായി അവശേഷിച്ചു. ഇന്ന് അതിനായി ദൈവം എന്നെ തെരഞ്ഞെടുത്തുവെന്നും മോദി പറഞ്ഞു. 'സ്ത്രീ ശാക്തീകരണത്തിന് ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം' . ബില്‍ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ളത്.
അതേസമയം രാജ്യത്തിന്റെ പാര്‍ലമെന്ററി ചരിത്രത്തിന് ഇനി പുതുയുഗം. പുതിയ മന്ദിരത്തില്‍ പാര്‍ലമെന്ററി നടപടികള്‍ക്കു തുടക്കമായി. അവസാന പ്രത്യേക സംയുക്ത സമ്മേളനത്തിനു ശേഷം പഴയ മന്ദിരത്തോടു വിട പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എംപിമാര്‍ പുതിയ പാര്‍ലമെന്റിലേക്കു നടന്നെത്തിയത്. പഴയ പാര്‍ലമെന്റ് മന്ദിരം ഇനി 'സംവിധാന്‍ സദന്‍' എന്നറിയപ്പെടുമെന്നു മോദി പറഞ്ഞു.
2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് മോദി പാര്‍ലമെന്റ് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള മാറ്റം പുതിയ ഭാവിയിലേക്കുള്ള തുടക്കമാണെന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha