ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളായ എയര്‍ബസില്‍നിന്നുള്ള ആദ്യ സി-295 വിമാനം വ്യോമസേനയുടെ ഭാഗമായി....ചടങ്ങിന് മുന്നോടിയായി ഭാരത് ഡ്രോണ്‍ ശക്തി-2023 പ്രദര്‍ശനവും പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യയുടെ സൈനികശക്തിക്ക് കരുത്തേകാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളായ എയര്‍ബസില്‍നിന്നുള്ള ആദ്യ സി-295 വിമാനം വ്യോമസേനയുടെ ഭാഗമായി മാറി.
ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് വിമാനത്തെ വ്യോമസേനയുടെ ഭാഗമാക്കി പ്രഖ്യാപിച്ചത്. 'സര്‍വധര്‍മപൂജയ്ക്ക്' ശേഷമായിരുന്നു പ്രഖ്യാപനം.
ചടങ്ങിന് മുന്നോടിയായി ഭാരത് ഡ്രോണ്‍ ശക്തി-2023 പ്രദര്‍ശനവും പ്രതിരോധമന്ത്രി ഉദ്ഘാടനം നടത്തി. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി. ആര്‍. ചൗധരിയും സേനയിലെയും എയര്‍ബസിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ഒറ്റക്കൊമ്പന്‍ റൈനോയാണ് വിമാനത്തിലെ എംബ്ലം.
സെപ്റ്റംബര്‍ 13-ന് സ്‌പെയിനിലെ സെവിയ്യയില്‍ നടന്ന ചടങ്ങില്‍ വ്യോമസേനാ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരിയാണ് വിമാനം ഏറ്റുവാങ്ങിയത്. മാള്‍ട്ട, ഈജിപ്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഇറങ്ങിയശേഷം സി-295 ഈ മാസം 20-നാണ് വഡോദരയിലെ വ്യോമതാവളത്തിലെത്തിച്ചത്.
2021 സെപ്റ്റംബറിലാണ് 56 സി-295 'മിലിറ്ററി ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്' വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പെയ്സുമായി 21,935 കോടി രൂപയുടെ കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടത്.
https://www.facebook.com/Malayalivartha