ഇന്ത്യയുടെയും ഇസ്രോയുടേയും ചരിത്രനേട്ടത്തിനെ പരിഹസിച്ച് ചൈന... ഇസ്രോയുടെ ചന്ദ്രയാൻ 3 വിജയം അംഗികരിക്കാതെയാണ് ചൈനയുടെ പരിഹാസം...എല്ലാം തള്ളി കളഞ്ഞ് ഇന്ത്യ
ഇന്ത്യയുടെയും ഇസ്രോയുടേയും ചരിത്രനേട്ടത്തിനെ പരിഹസിച്ച് ചൈന. ഇസ്രോയുടെ ചന്ദ്രയാൻ 3 വിജയം അംഗികരിക്കാതെയാണ് ചൈനയുടെ പരിഹാസം. ഇന്ത്യയുടെ ചന്ദ്രയാൻ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തെവിടെയും എത്തിയിട്ടില്ലെന്ന് പ്രശസ്ത ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ പ്രമുഖ വ്യക്തികൂടിയാണ് ഒയാങ് സിയുവാൻ
ഒരു അഭിമുഖത്തിലാണ് ഒയാങ് സിയുവാൻ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ബ്ലൂംബെർഗ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമാത്തെ രാജ്യമായി മാറാൻ ഈ ദൗത്യത്തിലൂടെ ഇന്ത്യയിക്ക് സാധിച്ചു. മാത്രമല്ല ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഈ ദൗത്യത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
എന്നാൽ ഇവയൊന്നും അംഗീകരിക്കാൻ ഒയാങ് സിയുവാൻ തയ്യാറാകുന്നില്ല. ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ ആനുപാതികമല്ലെന്നാണ് ഇയാൾ അഭിപ്രായപ്പെടുന്നത്. ചന്ദ്രയാൻ-3 ലാൻഡ് ചെയ്തത് ചന്ദ്രധ്രുവത്തിനടുത്തെവിടെയും ഇല്ലെന്നും അത് 88.45 ഡിഗ്രി അക്ഷാംശത്തിലാണെന്നും ഇയാൾ പറയുന്നു. സയൻസ് ടൈംസ് എന്ന ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 69.373 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലും 32.319 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് ഐഎസ്ആർഒ ദൗത്യം ഇറക്കിയത് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
നിലവിൽ ഇസ്രോ പേടകം ഇറക്കിയ സ്ഥലം ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ പരുധിയിൽ പെടുന്നില്ല എന്ന് ഇയാൾ ആവർത്തിച്ച് പറയുകയായിരുന്നു. ഇത് ആദ്യമായാണ് ഇത്തരത്തിൽ ചന്ദ്രയാൻ ദൗത്യത്തിന് നേരെ ആരോപണം വരുന്നത്. നേരത്തെ ജി20 ഉച്ചകോടി സമയത്ത് യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഇസ്രോയുടെ ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനെ അഭിനന്ദിച്ചിരുന്നു. അടുത്ത ദൗത്യതിന് നാസയും ഇസ്രോയും ഒരുമിച്ച് പ്രവർത്തിക്കും എന്ന വാർത്തകളും പുറത്ത് വന്നിരുന്നു.
എന്നാൽ ബഹിരാകാശ, സാങ്കേതികവിദ്യ, ഫാർമസി മേഖലകളിൽ ഭാരതം കൈവരിച്ചത് സുപ്രധാന നേട്ടങ്ങളാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പുതിയ ഭാരതം ചന്ദ്രയാനിന്റെ ഭാരതമാണ്, കോവിനിന്റെ ഭാരതം കൂടാതെ 5ജി യുടെതും. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യാ ഹൗസിൽ നടന്ന ‘കളേഴ്സ് ഓഫ് ഫ്രണ്ട്ഷിപ്പ്’ പരിപാടിയിൽ ഭാരതീയരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എസ് ജയശങ്കർ
‘ചന്ദ്രയാൻ -3 ന്റെ വിജയം വലിയ നേട്ടമാണ്. ബഹിരാകാശ രംഗത്ത് വിജയം കൈവരിച്ച രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഭാരതം എന്ന പേരും സുവർണലിപികളിൽ എഴുതപ്പെട്ടു. ഇന്ത്യ – യുഎസ് ബന്ധം അതിദൃഢമായാണ് മുന്നോട്ട് പോകുന്നത്. ഇന്ന് കാണുന്നതാണ് യഥാർത്ഥ ഭാരതം. അമേരിക്കയ്‌ക്ക് പ്രവർത്തിക്കാനുള്ള ആഗ്രഹം ഈ ഭാരതവുമായി ചേർന്നാണ്’ അദ്ദേഹം പറഞ്ഞു
ചന്ദ്രയാൻ -3 ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുമുട്ടിയ അനുഭവവും അദ്ദേഹം സദസ്യരോട് പങ്കുവെച്ചു. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയും താനും വിദേശത്തായിരുന്നപ്പോളാണ് ചന്ദ്രയാന്റെ വിജയം. ലാൻഡിംഗ് നടക്കുമ്പോൾ ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ഒരു മീറ്റിംഗിലായിരുന്നു. മിറ്റിംഗിൽ നിന്ന് അവധി എടുത്താണ് വിജയം വീക്ഷിച്ചത്. ശേഷം പ്രധാനമന്ത്രി ഐഎസ്ആർഒ ഉദ്യോഗസ്ഥരോട് സംവദിച്ചു. കാരണം അത്രയേറെ പിരിമുറുക്കമുള്ള നിമിഷങ്ങളിലൂടെയാണ് അവർ കടന്നുപോയത്. ആ സമയത്ത് ആരെങ്കിലും ദൗത്യത്തെക്കുറിച്ച് ആത്മവിശ്വാസം നൽകാൻ അവരുടെ കൂടെ നിൽക്കേണ്ടത് ആവശ്യമായിരുന്നു. പ്രധാനമന്ത്രി മോദിയേക്കാൾ മികച്ച ഉറപ്പ് നൽകാൻ മറ്റാർക്കും കഴിയില്ലെന്നും’ ജയശങ്കർ കൂട്ടിച്ചേർത്തു
https://www.facebook.com/Malayalivartha