Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

വിദ്യാ\'സമ്പന്നര്‍\' ഭിക്ഷയെടുക്കന്നു

30 DECEMBER 2015 12:51 PM IST
മലയാളി വാര്‍ത്ത.

നോണ്‍ വര്‍ക്കേഴ്‌സ് ബൈ മെയിന്‍ ആക്ടിവിറ്റി ആന്റ് എഡ്യുക്കേഷന്‍ ലെവല്‍\' പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ യാചകരില്‍ നാലിലൊരാള്‍ വിദ്യാ\'സമ്പന്നനാ\'ണെന്ന് റിപ്പോര്‍ട്ട്. 3.72 ലക്ഷത്തോളം യാചകരുള്ള രാജ്യത്ത് ഇവരില്‍ 21 ശതമാനത്തിന് പ്ലസ്ടുവോ അതില്‍ കൂടുതലോ വിദ്യാഭ്യസമോ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 3.000ത്തോളം യാചകര്‍ പ്രൊഫഷണല്‍ ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ കഴിഞ്ഞവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 ല്‍ തയ്യാറാക്കിയ സെന്‍സസിലാണ് യാചകരുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്. സെന്‍സസിന്റെ ഭാഗമായിട്ടാണ് \'നോണ്‍ വര്‍ക്കേഴ്‌സ് ബൈ മെയിന്‍ ആക്ടിവിറ്റി ആന്റ് എഡ്യുക്കേഷന്‍ ലെവല്‍\' എന്ന റിപ്പോര്‍ട്ട് ഈ ആഴ്ച ആദ്യമാണ് പുറത്തുവിട്ടത്.
വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് തൃപ്തികരമായ ജോലിയോ ശമ്പളമോ ലഭിക്കാതെ വന്നതോടെയാണ് മിക്കവരും യാചകവൃത്തിയിലേക്ക് തിരിഞ്ഞത്. ബിരുദം വിദ്യാഭ്യാസയോഗ്യതയായുള്ളവര്‍ പോലും ഭിക്ഷാടനത്തിലേക്ക് തിരിയുന്നു. ദിനേഷ് ഖോദാബായ് (45)എന്ന യാചകന് ഭിക്ഷാടനത്തിലൂടെ ദിവസവും 200 രൂപയോളം ലഭിക്കുന്നുണ്ട്. എന്നാല്‍ ആദ്യം ചെയ്ത ഹോസ്പിറ്റല്‍ വാര്‍ഡനായുള്ള ജോലിക്ക് തനിക്ക് 100 രൂപ മാത്രമേ ലഭിച്ചിരുന്നുള്ളുവെന്നും അദേഹം പറയുന്നു. 12ാം ക്ലാസ് പാസ്സായ ഇദേഹം സാമാന്യം നന്നായി ഇംഗ്ലിഷ് സംസാരിക്കും. അഹമ്മദാബിദിലെ ഭദ്ര കാളി ക്ഷേത്ര പരിസരത്താണ് ഇദേഹം ഭിക്ഷാടനം നടത്തുന്നത്.
അമ്പത്തൊന്നുകാരനായ സുധീര്‍ ബാഹുലാല്‍ ബി. കോം പരാജയപ്പെട്ടതോടെയാണ് ഭിക്ഷയെടുക്കാനിറങ്ങിയത്. ദിവസവും 150 രൂപയോളമാണ് ഇദേഹത്തിന്റെ വരുമാനം. കല്‍പണിക്കായി നഗരത്തിലെത്തിയ ഇദേഹത്തിന് 10 മണിക്കൂറിലധികം ജോലിചെയ്താല്‍ മാസം വെറും 3000 രൂപ മാത്രമായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. എന്നാല്‍ ഭാര്യ ഉപേക്ഷിച്ചുപോയതോടെ ഇയാള്‍ വീടുപേക്ഷിച്ച് തെരുവില്‍ അഭയം തേടുകയായിരുന്നു.ദശരഥ് പാര്‍മര്‍ എന്ന അമ്പത്തിരണ്ടുകാരന്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.കോം സമ്പാദിച്ചതാണ്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ടുനടന്ന ദശരഥിന് ഉണ്ടായിരുന്ന സ്വകാര്യ ജോലിയും നഷ്ടപ്പെട്ടതോടെയാണ് ഭിക്ഷയെടുക്കാനിറങ്ങിയത്. ഒരു സന്നദ്ധ സംഘടന നല്‍കുന്ന സൗജന്യ ഭക്ഷണം കഴിച്ച് വിശപ്പടക്കും.
ആഗ്രഹിച്ച ജോലിയും ഉയര്‍ന്ന ശമ്പളവും ലഭിക്കാതെ വന്നപ്പോഴാണ് പലരും ഭിക്ഷാടനത്തിലേക്ക് തിരിയുന്നത്. അധ്വാനിക്കാതെ കൂടുതല്‍ പണം ലഭിക്കുന്നതുകെണ്ടും ഇവരെ ഇതില്‍ തന്നെ പിടിച്ച് നിര്‍ത്തുന്നു.
അതേസമയം, ഭിക്ഷാടനം തൊഴിലാക്കിയ ഇവരെ പുനരധിവസിപ്പിക്കുന്നതിനോ മറ്റു തൊഴിലുകളിലേക്ക് തിരിച്ചുവിടുന്നതിനോ കഴിയില്ലെന്ന് ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ മാനവ് സാധന അംഗം ബിനെന്‍ ജോഷി പറഞ്ഞു. അധ്വാനിക്കാതെ കിട്ടുന്ന പണംകൊണ്ട് സുഖജീവിതം ഇവര്‍ ആസ്വദിക്കുകയാണെന്നും ബിനെന്‍ ജോഷി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends