അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിരിച്ച പണത്തിന്റെ കണക്ക് ബി.ജെ.പി വ്യക്തമാക്കണം

ബി ജെ പിക്കെതിര കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനെന്ന പേരില്‍ മുപ്പത് വര്‍ഷത്തോളം പിരിച്ച പണത്തിന്റെ കണക്ക് ബി.ജെ.പി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. പിരിച്ച ഫണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നത് സംബന്ധിച്ച് ബി.ജെ.പിയ്ക്ക് യാതൊരു ബോധവുമില്ലെന്നും മനീഷ് തിവാരി പരിഹസിച്ചു.
വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ഉത്തര്‍പ്രദേശില്‍ അധികാരം പിടിയ്ക്കാമോ എന്നാണ് ബി.ജെ.പി നോക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മണമടിച്ചാല്‍ ബി.ജെ.പി രാമക്ഷേത്രം പൊടി തട്ടിയെടുക്കും. 1986 മുതല്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനെന്ന പേരില്‍ ബി.ജെ.പി പിരിച്ച പണം എവിടെപ്പോയി എന്നത് പ്രധാനപ്പെട്ട ചോദ്യമാണെന്ന് മനീഷ് തിവാരി അഭിപ്രായപ്പെട്ടു. 1988 89ല്‍ മാത്രം രാമക്ഷേത്രത്തിന്റെ പേരില്‍ രാജ്യത്ത് നിന്ന് പിരിച്ചത് 600 കോടി രൂപയാണെന്നും ഈ പണം സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ബിശ്വബന്ധു ഗുപ്ത എന്ന ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ നേരത്തെ ആരോപിച്ചിട്ടുണ്ടെന്ന് മനീഷ് തിവാരി ചൂണ്ടിക്കാട്ടി. അത് കൊണ്ട് ഇത്രയും കാലം പിരിച്ച പണത്തിന്റെ കണക്ക് സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് മനീഷി തിവാരി പറഞ്ഞു.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ ഇന്നലെ പറഞ്ഞിരുന്നു. ഡിസംബര്‍ 20ന് അയോദ്ധ്യയില്‍ ക്ഷേത്ര നിര്‍മ്മാണത്തിനെന്ന് പറഞ്ഞ് വി.എച്ച്.പി കല്ലുകള്‍ ഇറക്കിയതോടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം രാമക്ഷേത്ര വിവാദം വീണ്ടും തലപൊക്കിയത്. 2017ലെ യു.പി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























