Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ഭാര്യയെ കൊലപ്പെടുത്തിയ മുംബൈ സ്വദേശിയെ ദുബായില്‍ വെടിവച്ച് കൊന്നു ശിക്ഷ നടപ്പാക്കി

31 DECEMBER 2015 10:40 AM IST
മലയാളി വാര്‍ത്ത.

ഭാര്യയെ കൊലപ്പെടുത്തിയ മുംബൈ സ്വദേശിയെ ദുബായില്‍ വെടിവച്ച് കൊന്ന് ശിക്ഷ നടപ്പാക്കി. ദുബായില്‍ താമസമാക്കിയ ആതിഫ് പോപ്പറിനെയാണ് ഭാര്യ ബുഷ്‌റയെ കൊലപ്പെടുത്തിയതിന് ശിക്ഷിച്ചത്.

2013 മാര്‍ച്ചിലാണ് ആതിഫും കൂട്ടാളിയും ചേര്‍ന്ന് ബുഷ്‌റയെ കൊലപ്പെടുത്തിയത്. ഇരുവരും കുറ്റം ചെയ്തതായി അതേ വര്‍ഷം തന്നെ തെളിയിക്കപ്പെട്ടിരുന്നു. കൊലപാതകത്തിനു ശേഷം ആതിഫ് ഇന്ത്യയിലേക്ക് കടന്നെങ്കിലും അവസാനം ദുബായിലേക്ക് തിരികെപോയി കീഴടങ്ങേണ്ടതായി വന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആതിഫ് ശിക്ഷ ഇളവ് ചെയ്ത് ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും ഒക്ടോബറില്‍ അത് തള്ളിപോകുകയായിരുന്നു. യു.എ.ഇ-ലെ നിയമമനുസരിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കിയാല്‍ മാത്രമേ ശിക്ഷയില്‍ ഇളവു ലഭിക്കുകയുള്ളു.
എന്റെ മരുമകന്റെ ശിക്ഷ നടപ്പാക്കണം. ഒരിക്കലും എന്റെ മകളെ കൊലപ്പെടുത്തിയതിന് അവന് ഞാന്‍ മാപ്പു നല്‍കില്ല എന്ന് ബുഷ്‌റയുടെ അമ്മ ഉഷ ധനഞ്ജയന്‍ പറഞ്ഞു. ആതിഫിന്റെയും ബുഷ്‌റയുടെയും ആറു വയസ്സുള്ള മകളുടെ കസ്റ്റഡിക്കായി ബോംബെ ഹൈക്കോടതിയില്‍ ഇരുവരുടെയും കുടുംബങ്ങള്‍ കേസ് നല്‍കിയിരിക്കുകയാണ്.

കുട്ടിയുടെ കസ്റ്റഡി ആതിഫിന്റെ കുടുംബത്തിന് ലഭിക്കില്ലെന്നും. കുട്ടിയുടെ അമ്മയെ കൊല്ലാന്‍ മാത്രം വൈരാഗ്യം സൂക്ഷിച്ചിരുന്ന വ്യക്തിയുടെ കുടുംബത്തിന് കുട്ടിയുടെ സംരക്ഷണ ചുമതല കോടതി നല്‍കില്ല എന്നുമാണ് ഉഷ ധനഞ്ജയന്റെ അഭിഭാഷകന്‍ പറയുന്നത്.
മുംബൈയിലെ കോളേജില്‍ പഠിക്കുമ്പോഴാണ് നിമ്മി ധനഞ്ജയന്‍ എന്ന ബുഷ്‌റ ആതിഫിനെ പരിചയപ്പെടുന്നത്. 2008-ല്‍ വിവാഹിതരായ ഇവര്‍ ജോലി സംബന്ധമായി ദുബായിലെത്തിയതാണ്. മറ്റൊരു പെണ്ണുമായുള്ള ആതിഫിന്റെ ബന്ധം ചോദ്യം ചെയ്തതിനാണ് ബുഷ്‌റയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (14 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (28 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends