Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍: ഡല്‍ഹിയില്‍ ഐ.എ.എസുകാര്‍ കൂട്ട അവധിയെടുക്കുന്നു

31 DECEMBER 2015 11:04 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ ആംആദ്മി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി,ആന്‍ഡമാന്‍ സിവില്‍ സര്‍വീസ്(ഡാനിക്‌സ്) കേഡറിലെ ഇരുന്നൂറോളം ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച കൂട്ട അവധിയെടുക്കാന്‍ തീരുമാനിച്ചിരിക്കയാണ്.

മലിനീകരണം തടയുന്നതിനുള്ള ഓഡ്-ഈവന്‍ പദ്ധതി വെള്ളിയാഴ്ച നടപ്പിലാക്കാനിരിക്കെയാണ് സര്‍ക്കാരിനെ വെല്ലുവിളിച്ച് ഉദ്യോഗസ്ഥരുടെ പ്രതിഷേധം. ഡാനിക്‌സ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനുളള അധികാരം ലെഫ്.ഗവര്‍ണര്‍ക്കാ ണെന്നിരിക്കെ ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വീണ്ടും ഏററുമുട്ടലിന് കളമൊരുങ്ങിയിരിക്കുകയാണ്.

പ്രോസിക്യൂഷന്‍ സ്‌പെഷല്‍ സെക്രട്ടറി യാഷ്പാല്‍ ഗാര്‍ഗ്, ജയില്‍വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സുബാഷ് ചന്ദ്ര എന്നിവരെയാണ് ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.സര്‍ക്കാര്‍ അഭിഭാഷകരുടെ വേതനം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിനാണ് നടപടി.

എന്നാല്‍, നിയമമനുസരിച്ച് ഡാനിക്‌സ് കേഡറിലുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്ന് ഡാനിക്‌സ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു. ലെഫ്.ഗവര്‍ണറിനോട് സര്‍ക്കാര്‍ നടപടിയ്ക്കു നിര്‍ദ്ദേശിക്കുകയും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറാണ് സസ്‌പെന്‍ഡ് ചെയ്യേണ്ടതെന്നും പ്രതിനിധി പറഞ്ഞു.

സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച ഒരു ദിവസത്തേയ്ക്ക് ഡാനിക്‌സ് കേഡറില്‍പ്പെട്ട 200-ഓളം ഉദ്യോഗസ്ഥര്‍ അവധിയെടുക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ച അസോസിയേഷന്‍ ഡല്‍ഹി സര്‍ക്കാരിന്റെ നടപടി പിന്‍വലിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പ്രതിഷേധത്തെ സംബന്ധിച്ച് ഡാനിക്‌സ് അസോസിയേഷന്‍ ഔദ്യോഗികമായി അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു. പ്രതിഷേധവുമായി അവര്‍് മുന്നോട്ടുപോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കൃത്യവിലോപം നടത്തിയതിന് ഈ മാസം രണ്ട് സബ്ഡിവിഷണല്‍ മജ്‌സ്‌ട്രേറ്റുമാരെയും മുഖ്യമന്ത്രി കെജ്‌രിവാള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അവര്‍ ഇപ്പോഴും ഔദ്യോഗിക ജോലികളില്‍ തുടരുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 minutes ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (13 minutes ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (27 minutes ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (3 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (7 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (7 hours ago)

പിണറായി രാജി വയ്ക്കും..?!  (7 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (7 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (7 hours ago)

Malayali Vartha Recommends