കുട്ടികളെ ദത്തെടുക്കല്‍ നയത്തില്‍ മാനുഷികമായ ഭേദഗതിയ്ക്ക് കേന്ദ്രനീക്കം

കുട്ടികളെ ദത്തെടുക്കാനുള്ള നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ക്ക് മാനുഷിക പരിഗണനയില്‍ ഇളവ് നല്‍കാന്‍ കേന്ദ്രനീക്കം. അസുഖത്താലോ അപകടത്തിലോ കുട്ടികള്‍ നഷ്ടപ്പെട്ടവര്‍, ഭിന്നശേഷിയുള്ളവരെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കായാണ് പ്രത്യേക പരിഗണന നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയിലാകമാനം ആറായിരത്തിലധികം ദമ്പതികള്‍ കുട്ടികളെ ദത്തെടുക്കാന്‍ കാത്തിരിക്കുന്നുണ്ടെന്നാണ് കണക്ക്.
പുതുക്കിയ ദത്തെടുക്കല്‍ വ്യവസ്ഥകളില്‍ ഭേദഗതിയോ ഇളവോ വരുത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു. നാല് വയസ് വരെ പ്രായമായ കുട്ടിയെ ദത്തെടുക്കാന്‍ ഇരുദമ്പതികള്‍ക്കും കൂടി 90 വയസിന് താഴെ പ്രായമാണ് വേണ്ടതെന്ന നിബന്ധനയാണ് നിലവിലുള്ളത്. ദത്തെടുക്കുന്ന ഒറ്റ രക്ഷിതാവിന് 45 വയസില്‍ താഴെയാകണം പ്രായം. നാലിനും എട്ടിനുമിടയില്‍ പ്രായമുള്ള കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്ക് 100-ല്‍ താഴെയും ഒറ്റ രക്ഷിതാവിന് 50-ല്‍ താഴെയുമാകണം പ്രായം.
കേന്ദ്ര ദത്തെടുക്കല്‍ റിസോഴ്‌സ് ഏജന്‍സി അദ്ധ്യക്ഷന്‍ തലവനായ കമ്മിറ്റിയാണ് രൂപീകരിക്കുന്നത്. ഏജന്‍സി സെക്രട്ടറി, ഡയറക്ടര്‍, എയിംസ് പ്രതിനിധി എന്നിവരും കമ്മിറ്റിയുടെ ഭാഗമാകും. വ്യാജ ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നു കൊല്ലത്തിലധികമായി കാത്തിരിക്കുന്നവര്‍, ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകേണ്ടി വന്നവര്‍, സര്‍ക്കാര്‍ ഏജന്‍സി വെബ്‌സൈറ്റിലെ പ്രശ്‌നം മൂലം ദത്തെടുക്കാന്‍ കഴിയാതിരുന്നവര്‍ എന്നിവര്‍ക്കും ഇളവ് നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























