ബിജെപി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പണം വാങ്ങി

ഛത്തീസ്ഗഢില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ എതിരില്ലാതെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി പണം വാങ്ങി സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചുവെന്ന് വെളിപ്പെടുത്തല്‍. അജിത് ജോഗിയും മകന്‍ അമിത് ജോഗിയും ഛത്തീസ്ഗഢ് ബിജെപി മുഖ്യമന്ത്രി രമണ്‍സിങിന്റെ മരുമകന്‍ പുനീത് ഗുപ്തയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് അന്താഗഡ് നിമയസഭാ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു ഉപതെരഞ്ഞെടുപ്പിലെ ഒത്തുകളിയാണ് പുറത്തുവന്നിരിക്കുന്നത്. രഹസ്യ ധാരണ പ്രകാരം അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. അവസാനഘട്ടത്തില്‍ ബിജെപി ഇടപെട്ടാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അന്ന് രംഗത്ത് വന്നിരുന്നു. ഇതിന്റെ സത്യാവസ്ഥയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇടപാടില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗി തന്നെ നേരിട്ട് ഇടപെട്ടുവെന്നാണ് ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത് തങ്ങളുടെ ശബ്ദമല്ലെന്ന് അമിത് ജോഗിയും പുനീത് ഗുപ്തയും വ്യക്തമാക്കി.ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെ മുഖം രക്ഷിക്കാന്‍ ജോഗിക്കും മകനുമെതിരെ നടപടിക്കുനീങ്ങുകയാണ് കോണ്‍ഗ്രസ്. അമിത് ജോഗിയും പുനീത് ഗുപ്തയും വ്യക്തമാക്കി. ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെ മുഖം രക്ഷിക്കാന്‍ ജോഗിക്കും മകനുമെതിരെ നടപടിക്കുനീങ്ങുകയാണ് കോണ്‍ഗ്രസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha























