മോദിയും ഷരീഫും അമ്മമാര്‍ക്കൊപ്പം ചര്‍ച്ച നടത്തിയാല്‍ ഇന്ത്യ-പാക് വൈര്യമലിയും: ഉറുദു കവി

പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും നവാസ് ഷരീഫും ഇരുവരുടെയും അമ്മമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയാല്‍ ഇന്ത്യ-പാക് പ്രശ്‌നത്തിനു ശാശ്വത പരിഹാരമുണ്ടാകുമെന്നു പ്രമുഖ ഉറുദു കവി മുനവര്‍ റാണ.
ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ ഇരുപ്രധാനമന്ത്രിമാരും അമ്മമാര്‍ക്കു മുന്നില്‍ ചര്‍ച്ചചെയ്യാന്‍ തയാറായാല്‍ അവര്‍ പ്രശ്‌നപരിഹാരത്തിനുള്ള വഴികള്‍ നിര്‍ദേശിക്കും. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ ജോലി പൂര്‍ത്തിയാക്കി.
അദ്ദേഹം പാക് മണ്ണിലെത്തി ഷരീഫിന്റെ അമ്മയുടെ കാല്‍ വന്ദിച്ചു. ഇനി ഷരീഫിന്റെ ഊഴമാണ്. അദ്ദേഹമാണ് അടുത്ത നീക്കം നടത്തേണ്ടതെന്നും റാണ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























