ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ബിജെപിയുടെ ബി ടീമാണെന്ന് കേജരിവാള്‍

ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ ബിജെപിയുടെ ബി ടീമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെയും നിര്‍ദേശമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മില്‍ നടന്നുവരുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായാണ് മോദിക്കും ബിജെപിക്കുമെതിരെ കേജരിവാള്‍ ആഞ്ഞടിച്ചത്. ഉദ്യോഗസ്ഥരുടെ കൂട്ട അവധി കേന്ദ്രത്തിന്റെ ഗൂഡാലോചനയുടെ ഭാഗമാണെന്നു കേജരിവാള്‍ ആരോപിച്ചു. ഒന്നാം തീയതി മുതല്‍ നടപ്പാക്കാനിരിക്കുന്ന വാഹന നിയന്ത്രണ പദ്ധതി തടസപ്പെടുത്തുന്നതിനുള്ള നീക്കമാണിത്. ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചാല്‍ പൊതുജനങ്ങള്‍ക്ക് സന്തോഷമായിരിക്കും. ഇവര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്നും കേജരിവാള്‍ തുറന്നടിച്ചു.
ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്്തതില്‍ പ്രതിഷേധിച്ച് 200ല്‍ അധികം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് കൂട്ട അവധി എടുത്തത്. ഡല്‍ഹി സംസ്ഥാന ആഭ്യന്തരവകുപ്പില്‍ ജോലി ചെയ്യുന്ന ഡല്‍ഹി, ആന്‍ഡമാന്‍ നിക്കോബര്‍ കേഡറിലെ (ഡാനിക്‌സ്) ഐഎഎസ് ഉദ്യോഗസ്ഥരായ സുഭാഷ് ചന്ദ്ര, ശശിപാല്‍ ഗാര്‍ഗ് എന്നിവരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും ജയില്‍ ഉദ്യോഗസ്ഥരുടെയും ശമ്പള വര്‍ധന സംബന്ധിച്ചുള്ള ഫയലില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതിനായിരുന്നു നടപടി. എന്നാല്‍, ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ റദ്ദാക്കി. ഡാനിക്‌സ് കേഡറിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























