ഇന്നു മുതല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ജീന്‍സ്, ലെഗിന്‍സ്, സ്‌കര്‍ട്ട് എന്നിവ ധരിച്ച് പ്രവേശിക്കാനാകില്ല

തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഇനി ജീന്‍സും ലെഗിന്‍സും ഇറക്കംകുറഞ്ഞ പാവാടയും ധരിച്ച് പ്രവേശിക്കാനാകില്ല. ക്ഷേത്രങ്ങളിലെ ഡ്രസ് കോഡ് വ്യക്തമാക്കികൊണ്ട് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് ഉത്തരവ് പുറത്തിറക്കി. ഉത്തരവ് ഇന്നു മുതല്‍ നിലവില്‍ വന്നു.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളിലെത്തുന്നവരുടെ ഡ്രസ് കോഡ് കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ഇന്നു മുതല്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെത്തുന്ന സ്ത്രീകള്‍ ജീന്‍സും ലെഗിന്‍സും കുട്ടിപ്പാവാടയും ധരിക്കാന്‍ പാടില്ല. സാരിയും ചുരിദാറും ഹാഫ് സാരിയുമാകാം. പുരുഷന്മാര്‍ മുണ്ടുടക്കണം. ലുങ്കിയും ബര്‍മൂഡയും അനുവദിക്കില്ല. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് വകുപ്പ് പുറത്തിറക്കി.
സംസ്ഥാനത്തെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇക്കാര്യം വ്യക്തമാക്കികൊണ്ടുള്ള അറിയിപ്പും പതിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിലെത്തുവര്‍ ഡ്രസ് കോഡ് പാലിക്കേണ്ടതുണ്ടെന്ന് രണ്ടാഴ്ച്ച മുന്‍പാണ് കോടതി ഉത്തരവിട്ടത്. പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രങ്ങളില്‍ എത്തുന്നവരുടെ എണ്ണം കൂടുകയാണെന്നും ജസ്റ്റിസ് വൈദ്യനാഥന്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























