ചന്ദ്രയാന്റെ തുടര്‍ ഗവേഷണങ്ങളുമായി.... ചന്ദ്രയാന്‍ 3 പേടകം വിജയകരമായി ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അമേരിക്കന്‍ പേടകവും....

ചന്ദ്രയാന്‍ 3 പേടകം വിജയകരമായി ഇറങ്ങിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അമേരിക്കന്‍ പേടകവും. അടുത്ത വര്‍ഷം യു.എസിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പേടകം അവിടെ ലാന്‍ഡ് ചെയ്യുമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന നാസയുടെ മേധാവി ബില്‍ നെല്‍സണ്‍ .
ചന്ദ്രയാന്റെ തുടര്‍ ഗവേഷണങ്ങളായിരിക്കും അവ നടത്തുക.ഇതാദ്യമായാണ് നാസയുടെ മേധാവി ഇന്ത്യയിലെത്തുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രോയും യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി എത്തിയതാണ് അദ്ദേഹം.
ഭൗമനിരീക്ഷണ സംവിധാനമായ നിസാര്‍ 2024ല്‍ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. ഈ ദൗത്യത്തിലൂടെ ഭൂമിയിലെ ആവാസ വ്യവസ്ഥകള്‍,പര്‍വത,ധ്രുവ ക്രയോസ്ഫിയര്‍,കടല്‍ മഞ്ഞ്,തീരദേശ സമുദ്രങ്ങള്‍,വിവിധ കാലാവസ്ഥകള്‍ എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ വിവരങ്ങള്‍ ശേഖരിക്കാനായി കഴിയും.
ഭാവി പദ്ധതികളെക്കുറിച്ചുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ നെല്‍സണ്‍ ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗിനെ കണ്ടു. ബഹിരാകാശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്വകാര്യ കമ്പനികളുമായും വിദ്യാര്‍ത്ഥികളുമായും അദ്ദഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും. നാസയും ഐ.എസ്.ആര്‍.ഒയും ആദ്യമായി സഹകരിക്കുന്ന നിസാര്‍ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ബഹിരാകാശ പേടക നിര്‍മാണശാല നെല്‍സണ്‍ സന്ദര്‍ശിക്കും.
https://www.facebook.com/Malayalivartha