കനത്ത മഴ..... ചെന്നൈ നഗരത്തില്‍ ശക്തമായ മഴ തുടരുന്നു... റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി, സ്‌കൂളുകള്‍ക്ക് അവധി, ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക്കിഴക്ക് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി ഡിസംബര്‍ രണ്ടിന് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
കനത്ത മഴ.... ചെന്നൈ നഗരത്തില്‍ ശക്തമായ മഴ തുടരുന്നു. ഇന്നലെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ മഴപെയ്തു. വടക്കന്‍ ചെന്നൈയിലും പോരൂരിലും ഒരുമണിക്കൂറോളം മഴ പെയ്തതിനാല്‍ റോഡുകളിലും പാര്‍പ്പിടസമുച്ചയങ്ങളിലും വെള്ളം കയറി. കനത്തമഴയെ തുടര്‍ന്ന് ചെന്നൈ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.
എന്നാല്‍ കോളേജുകളും മറ്റ് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. ചെന്നൈയിലും സമീപ ജില്ലകളായ ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം .
പലയിടങ്ങളിലും വാഹനഗതാഗതം തടസ്സപ്പെട്ടു. പീര്‍ക്കന്‍ക്കരണി, വേളാച്ചേരി മെയിന്റോഡ്, താംബരം, ക്രോംപ്പെട്ട്, സേലയ്യൂര്‍, മടിപ്പാക്കം, ആലന്തൂര്‍, പെരുങ്കളത്തൂര്‍, ഗുഡുവാേഞ്ചരി, കീലമ്പാക്കം തുടങ്ങിയ സ്ഥലങ്ങളിലും കനത്തമഴയാണ് പെയ്തത്.
"
https://www.facebook.com/Malayalivartha