ബെംഗളൂരുവിലെ 13 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി...സ്‌കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ പറഞ്ഞു വിട്ടു...പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പോലീസ്...

കുറച്ചു കാലങ്ങളായി പ്രമുഖരായ വ്യക്തികൾക്ക് നേരെയും സ്ഥാപനങ്ങൾക്ക് നേരെയും പാർടി ഓഫീസുകൾക്ക് നേരെയും ഭീഷണികൾ ഉയർന്നു കൊണ്ട് ഇരിക്കുകയാണ്. മിക്കവാറും എല്ലാതും വ്യാജ ഭീഷണികൾ ആണെങ്കിലും. അത് കുറച്ചു നേരത്തെക്കെങ്കിലും ആളുകളെ പരിഭ്രാന്തരാക്കുന്നു. ഇപ്പോഴിതാ ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളിൽ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പോലീസ് അറിയിക്കുന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. വ്യത്യസ്തമായ ഐപികളിൽ നിന്നാണ് ഇ മെയിൽ സന്ദേശം വന്നിരിക്കുന്നത്. സന്ദേശങ്ങളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി.എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടില്ല.ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്.ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞവര്‍ഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇ-മെയില്‍ വഴി ബോംബ് ഭീഷണി വന്നിരുന്നു. എന്നാല്‍, പിന്നീടുള്ള അന്വേഷണത്തില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.എങ്കിലും പോലീസ് അന്വേഷണം തുടരുകയാണ് .
മാത്രമല്ല സ്കൂളുകൾക്ക് നേരെ കൂടെയാണ് ഭീഷണി ഉയർത്തിയിരിക്കുന്നതിനാൽ . അതീവ ഗൗരവത്തോടെയാണ് പോലീസ് വിഷയം കൈകാര്യം ചെയുന്നത്. കഴിഞ്ഞ ദിവസം മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിൽ ബോംബ് വെക്കുമെന്ന് ഇ-മെയിൽവഴി ഭീഷണിമുഴക്കിയ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡാണ് പൂന്തുറ സ്വദേശി അമീൻ എന്നയാളെ തിരുവനന്തപുരത്തുനിന്ന് പിടികൂടി മുംബൈയിലെത്തിച്ചത്. കേരള പോലീസിനെ അറിയിക്കാതെയായിരുന്നു നീക്കം.48 മണിക്കൂറിനുള്ളിൽ 8.5 കോടിരൂപ മൂല്യംവരുന്ന ബിറ്റ്‌കോയിൻ ഒരു പ്രത്യേക വിലാസത്തിലേക്ക് കൈമാറിയില്ലെങ്കിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. വ്യാഴാഴ്ചയാണ് വിമാനത്താവള അധികൃതർക്ക് സന്ദേശം ലഭിച്ചത്.
വ്യാജ ഇ-മെയിൽ വിലാസം നിർമിച്ചായിരുന്നു ഭീഷണിസന്ദേശം അയച്ചത്.വിമാനത്താവള അധികൃതരുടെ പരാതിയെത്തുടർന്ന് സഹർ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്ത് ഭീകരവിരുദ്ധ സ്ക്വാഡിന് കൈമാറുകയായിരുന്നു.ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കേരള രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചുവരുകയാണ്.കേരളത്തിലും മുഖ്യ മന്ത്രി പങ്കെടുക്കുന്ന നവ കേരളം സദസിനു നേരെ ഭീഷണി ഉയർന്നിരുന്നു. പോലീസ് ശക്തമായ അന്വേഷണം തന്നെ നടത്തിയിരുന്നു. കൂടാതെ മുഖ്യ മന്ത്രിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha


























