ഉത്തരാഖണ്ഡ് ടണലില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ വീടുകളിലേക്ക് .... ഒരാള്‍ ഒഴികെ 41 പേരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് എയിംസ് അധികൃതര്‍

ഉത്തരാഖണ്ഡ് ടണലില്‍ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികള്‍ വീടുകളിലേക്ക് മടങ്ങുന്നു. 48 മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം ഒരാള്‍ ഒഴികെ എല്ലാവരെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. 41 തൊഴിലാളികളും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്ക് കുറച്ചുകൂടി പരിശോധനകള്‍ ആവശ്യമുള്ളതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടില്ല.
എല്ലാവരെയും വീടുകളിലെത്തിക്കാനായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജാര്‍ഖണ്ഡും ഒഡീഷയും അവിടെ നിന്നുള്ള തൊഴിലാളികള്‍ക്കായി പ്രത്യേക വിമാനങ്ങള്‍ ക്രമീകരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികള്‍ കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നു.
ഹിമാചല്‍പ്രദേശ് സ്വദേശിയെ പിതാവ് വന്ന് കൊണ്ടുപോയി. അതിനിടെ ചില തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ സില്‍ക്യാരയില്‍ ഒത്തുകൂടി. രക്ഷപ്പെട്ട ഉത്തര്‍പ്രദേശ് തൊഴിലാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചു. എട്ട് തൊഴിലാളികളുടെയും ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ഋഷികേശില്‍ നിന്ന് ഇന്നലെ രാവിലെയാണ് എട്ട് പേര്‍ ലക്‌നൗവില്‍ എത്തിയത്. ഷാളുകളും മറ്റ് ഉപഹാരങ്ങളും അദ്ദേഹം തൊഴിലാളികള്‍ക്ക് നല്‍കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ശ്രമത്തെ ആദിത്യനാഥ് അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് നന്ദിയും അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























