മെഡിക്കല്‍ വിദ്യാര്‍ഥി ബെംഗളൂരുവില്‍ പാമ്പുകടിയേറ്റു മരിച്ചു....സംസ്‌കാരം ഇന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍

മെഡിക്കല്‍ വിദ്യാര്‍ഥി ബെംഗളൂരുവില്‍ പാമ്പുകടിയേറ്റു മരിച്ചു. മുതുവറ പാണ്ടാട്ട് ലതയുടെയും ബാലകൃഷ്ണന്റെയും മകന്‍ ആദിത് (21) ആണ് മരിച്ചത്. ബെംഗളൂരു ശ്രീ സിദ്ധാര്‍ഥ മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയാണ്. റോമിലെ ഇന്ത്യന്‍ എംബസി ജീവനക്കാരനാണ് ആദിത്തിന്റെ അച്ഛന്‍.
പഠനം പൂര്‍ത്തിയാക്കിയ ആദിത്തിന്റെ ബിരുദദാനച്ചടങ്ങ് 30നായിരുന്നു. ഇതിനുശേഷം കാര്‍ പാര്‍ക്കു ചെയ്തു വീട്ടിലേക്ക് നടക്കുമ്പോഴാണ് പാമ്പുകടിയേറ്റത്.
ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചു.
അവിടെ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് 11ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
https://www.facebook.com/Malayalivartha


























