കനത്ത മൂടല്‍മഞ്ഞും പുകയും... ഡല്‍ഹിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു...

ഡല്‍ഹിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവള പരിസരത്ത് കനത്ത മൂടല്‍മഞ്ഞും പുകയും നിറഞ്ഞ് കാഴ്ച്ച മങ്ങിയതോടെയാണ് വിമാനങ്ങള്‍ വഴിതിച്ചുവിട്ടത്.
ഈ വിമാനങ്ങള്‍ ജയ്പൂര്‍, ലഖ്‌നൌ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര തോത് 356 ആണ്. എന്നാല്‍ സ്ഥിതി മെച്ചപ്പെട്ടാല്‍ ഈ വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിക്കുമെന്ന് വ്യക്തമാക്കി അധികൃതര്‍ .
"
https://www.facebook.com/Malayalivartha


























