സേനയുടെ ചരിത്രത്തിലാദ്യമായി നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം

സേനയുടെ ചരിത്രത്തിലാദ്യമായി നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാന്‍ഡിംഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍ വ്യക്തമാക്കി.
ലെഫ്റ്റനന്റ് കമാന്‍ഡറായ യുവതി ഐഎന്‍എസ് ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായാകും ചുമതലയേല്‍ക്കുക. ഇന്ത്യന്‍ നാവികസേനയില്‍ 1000ത്തിലധികം വനിതാ അഗ്‌നിവീറുകളെയും ഉള്‍പ്പെടുത്തി.
ആദ്യ ബാച്ചിലെ അ?ഗ്‌നീവീരന്മാര്‍ ഐഎന്‍എസ് ചില്‍ക്കയില്‍ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അ?ഗ്‌നീവിര്‍ ട്രെയിനികള്‍ ഉള്‍പ്പെടെയാണ് ഇവിടെ നിന്ന് ബിരുദം പാസായതെന്നും നാവികസേന മേധാവി പറഞ്ഞു.
രണ്ടാമത്തെ ബാച്ചില്‍ 454 സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. സേനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
https://www.facebook.com/Malayalivartha


























