അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ഇന്ന്... രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍, ആദ്യ ഫലസൂചനകള്‍ പത്ത് മണിയോടെ... മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ഇന്ന്... രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍, ആദ്യ ഫലസൂചനകള്‍ പത്ത് മണിയോടെ... മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ച
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍, ആദ്യ ഫലസൂചനകള്‍ പത്ത് മണിയോടെ അറിയാന്‍ കഴിയും. മധ്യപ്രദേശില്‍ 230 സീറ്റുകളിലെയും രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയാന്‍ കഴിയുക.
അതേസമയം മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഇന്ന് പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് ഏക്‌സിറ്റ് പോളുകള്‍ മൂന്‍തൂക്കം നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഏക്‌സിറ്റ് പോളുകള്‍ ബിജെപിക്കാണ് മുന്‍തൂക്കം നല്‍കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം വന്ന എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ആശ്വാസവും ആശങ്കയും ഒരുപോലെ നല്‍കുന്നതാണ്. 90 സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം നിലനിറുത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിച്ചപ്പോള്‍ രാജസ്ഥാനില്‍ ബി.ജെ.പി എത്തുമെന്നാണ് പ്രവചനത്തിലുള്ളത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മദ്ധ്യപ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കപ്പെടുന്നു. 230 സീറ്റുകളാണുള്ളത്. 119 സീറ്റുകളുള്ള തെലങ്കാനയില്‍ ഭരണകക്ഷിയായ ബി.ആര്‍.എസിനെതിരെ കോണ്‍ഗ്രസിന് വിജയസാദ്ധ്യത പ്രവചിക്കുന്നു.
മുഖ്യമന്ത്രിമാരായ ശിവ്‌രാജ്‌സിംഗ് ചൗഹാന്‍ (മദ്ധ്യപ്രദേശ്)അശോക് ഗെലോട്ട് (രാജസ്ഥാന്‍), ഭൂപേഷ് ബാഗേല്‍ (ഛത്തീസ്ഗഢ്), ചന്ദ്രശേഖര്‍ റാവു (തെലങ്കാന), മുന്‍ മുഖ്യമന്ത്രിമാരായ വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്‍), രമണ്‍സിംഗ് (ഛത്തീസ്ഗഢ്) എന്നിവരുടെ ഭാവിയും നിര്‍ണയിക്കപ്പെടും.
മികച്ച പ്രകടനം കാഴ്ചവച്ചാല്‍ കോണ്‍ഗ്രസിന് 'ഇന്ത്യ' മുന്നണിക്കുള്ളില്‍ ആധിപത്യം സ്ഥാപിക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാം. 2018ല്‍ മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിട്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശക്തി കാട്ടിയ ബി.ജെ.പിയും ജയം പ്രതീക്ഷിക്കുകയാണ്.
https://www.facebook.com/Malayalivartha


























