തമിഴ്‌നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം... അപകടത്തില്‍ 20ഓളം പേര്‍ക്ക് പരുക്കേറ്റതായി സൂചന, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം

തമിഴ്‌നാട് ചെങ്കല്‍പ്പെട്ടില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം... അപകടത്തില്‍ 20 പേര്‍ക്ക് പരുക്ക്, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം
കന്യാകുമാരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായും സൂചനകള്‍. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം നടന്നത്.
ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 40 യാത്രക്കാരുണ്ടായിരുന്നു. കനത്ത മഴയില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് കരുതുന്നത്. ഇതോടെ, ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് പോലീസ് . അപകടത്തില്‍ പരിക്കേറ്റവരെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























