വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രണ്ടിടത്ത് വീതം ബിജെപിയും കോണ്‍ഗ്രസും മുന്നില്‍...മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്, ഛത്തീസ്ഗഡിലും തെലങ്കാനയിലുമാണ് കോണ്‍ഗ്രസ് ലീഡ്

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രണ്ടിടത്ത് വീതം ബിജെപിയും കോണ്‍ഗ്രസും മുന്നില്‍. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. ഛത്തീസ്ഗഡിലും തെലങ്കാനയിലുമാണ് കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നത്. തെലങ്കാനയില്‍ ഭരണം പിടിക്കുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസിനേക്കാള്‍ ഏറെ മുന്നിലാണ് കോണ്‍ഗ്രസ്.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രമുഖ പാര്‍ട്ടികള്‍ കാഴ്ചവെച്ചത്. എന്നാല്‍ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനില്‍ക്കുന്നത്. തെലങ്കാനയില്‍ വലിയ കുതിപ്പാണ് കോണ്‍ഗ്രസ് കാഴ്ചവെയ്്ക്കുന്നത്. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് മത്സരരംഗത്തിറങ്ങിയിട്ടുള്ളത്.
2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കരുതുന്ന തെരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമാകുമെന്ന കാര്യം രാവിലെ പത്തുമണിയോട് കൂടി ഏറെക്കുറെ വ്യക്തമാകും. രാവിലെ എട്ടിന് തുടങ്ങുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ അറിയാനാകും.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച തേടുമ്പോള്‍ ബിജെപി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടര്‍ച്ച തേടുമ്പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha


























