വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍... ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍....

വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍... ആധാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍.... ആധാര്‍ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്‌കാനും ആവശ്യമെന്നായിരുന്നു ചട്ടം. ഇതിലാണ് മാറ്റം വരുത്തിയത്.
വിരലയടയാളം നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഐറിസ് സ്‌കാന്‍ ചെയ്ത് ആധാര്‍ നല്‍കാവുന്നതാണ്. ഐറിസ് സ്‌കാന്‍ പറ്റാത്തവര്‍ക്ക് വിരലടയാളം മാത്രം മതി. വിരലടയാളവും ഐറിസ് സ്‌കാനും ഇല്ലെങ്കിലും എന്റോള്‍ ചെയ്യാനാകും. ഇങ്ങനെ എന്റോള്‍ ചെയ്യുന്നവരുടെ പേരും ഫോട്ടോയുമടക്കം സോഫ്ട് വെയറില്‍ രേഖപ്പെടുത്തണം. അസാധാരണ എന്റോള്‍മെന്റായി പരിഗണിച്ച് ആധാര്‍ നല്‍കുകയും വേണം.
കോട്ടയത്ത് വിരലടയാളം തെളിയാത്തതിന്റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട ജോസിമോളുടെ ദുരവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി.
"
https://www.facebook.com/Malayalivartha