Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..


ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

രാജ്യത്തിന് ഏറെ സന്തോഷം നൽകുന്ന നിമിഷമാണ്....മോദിയുടെ ഇടപെടൽ... മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു...നയതന്ത്ര നീക്കങ്ങളിൽ തിളങ്ങി ഇന്ത്യ...

12 FEBRUARY 2024 12:49 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന എട്ടു മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേരെയും വിട്ടയച്ചു. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ഇടപെടുകളുടെ വിജയമായാണ് നാവികരെ വിട്ടയച്ച സംഭവം കാണുന്നത്. പ്രധാന്നമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശനത്തിനായി പുറപ്പെടാനിരിക്കേയാണ് സുപ്രധാന തീരുമാനം എത്തിയത്. മോദി ഖത്തർ സന്ദർശിക്കുമോ എന്നതിൽ വ്യക്തതയില്ല.ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്.

 

ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു.നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്.അടുത്തിടെ ഇന്ത്യ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഖത്തര്‍ കോടതി വധശിക്ഷ കുറച്ച് തടവ് ശിക്ഷയാക്കിയിരുന്നു. ശിക്ഷാ വിധിക്കെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി അംഗീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് സംഭവവികാസം.

ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേർക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട മുൻ നാവികരുടെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ച് ഡിസംബർ 28ന് അപ്പീൽ കോടതി വധശിക്ഷ റദ്ദാക്കി. പകരം ഓരോത്തർക്കും വ്യത്യസ്ത കാലയളവിലുള്ള ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.അൽ ദഹ്‌റ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന എട്ട് പേർ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് ഖത്തർ അധികൃതരോ ഇന്ത്യൻ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാർച്ച് 25ന് ഇവർക്കെതിരെ കുറ്റപത്രം നൽകുകയും തുടർന്ന് ഒക്ടോബർ 26ന് പ്രാഥമിക കോടതി വിചാരണ പൂർത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.ചാരവൃത്തി ആരോപിച്ചാണ് ഇന്ത്യൻ നാവവികരം തടവിലായക്കിയത്. ഒരു വർഷത്തിലേറയായി ഖത്തറിൽ ഏകാന്ത തടവിൽ കഴിയുകയായിരുന്നു ഈ ഉദ്യോഗസ്ഥർ. ഖത്തർ തലസ്ഥാനമായ ദോഹയിൽ ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടിങ് സർവിസസ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന മുൻ നാവികസേനാ ഉദ്യോസ്ഥരെ 2022 ഓഗസ്റ്റ് 30നാണ് ഖത്തർ തടവിലാക്കിയത്.

 

ഖത്തർ നാവികസേനക്കായി പരിശീലനം നൽകുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.പൂർണേന്ദു തിവാരിയാണ്ദഹ്‌റ ഗ്ലോബൽ ടെക്‌നോളജീസ് ആൻഡ് കൺസൾട്ടിങ് സർവിസസിന്റെ മാനേജിങ് ഡയരക്ടർ. പ്രധാനപ്പെട്ട ഇന്ത്യൻ പടക്കപ്പലുകളിലടക്കം കമാൻഡറായി പ്രവർത്തിച്ച പൂർണേന്ദു തിവാരി 2019ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്ര റാം നാഥ് കോവിന്ദിൽനിന്ന് പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ഉൾപ്പടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.2022 ഓഗസ്റ്റ് 30ന് രാത്രിയാണ് എട്ടുപേരെയും ഖത്തർ രഹസ്യാന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തത്. ഖത്തർ നാവികസേനയ്ക്ക് പരിശീലനം നൽകുന്നതിനായി കരാറിൽ ഏർപ്പെട്ട ദഹ്‌റ ഗ്ലോബൽ കൺസൾട്ടൻസി സർവീസസിന്റെ ഭാഗമായാണ് ഇവർ ദോഹയിലെത്തിയത്. അൽ ദഹ്റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തർ തിരിച്ചയച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

 

പൂർണേന്ദുവിനെ തിരികെ കൊണ്ടുവരാൻ സഹോദരി കേന്ദ്ര സർക്കാരിന്റെ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, ഇറ്റലിയിൽനിന്ന് അത്യാധുനിക അന്തർവാഹിനികൾ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങൾ ഇസ്രയേലിന് ചോർത്തി നൽകിയെന്നതാണ് എട്ടുപേർക്കെതിരായ കുറ്റമെന്നാണ് ഇവർക്കെതിരെ ചുമത്തിയത്. പ്രാഥമിക കോടതിയാണ് നാവികർക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. മേൽക്കോടതിയിൽ അപ്പീൽ നൽകുകയും ശിക്ഷാ ഇളവ് നേടുകയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്ന് വീണു  (9 minutes ago)

ISRAEL IDF ഹമാസിന്റെ കൂറ്റൻ തുരങ്കം  (55 minutes ago)

Hospital-wedding- ആശുപത്രി വിവാഹവേദിയായി  (1 hour ago)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി  (1 hour ago)

നിപ അതിജീവിതയായ 42 വയസുകാരി ഡിസ്ചാര്‍ജ് ആയി; മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും അഭിനന്ദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല;  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത  (3 hours ago)

പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ ഇന്നലെ മുഖ്യന്റെ ചാരൻ..?! രാത്രി കൂട്ട ചർച്ച..! പത്മകുമാർ SIT-യോട് പറഞ്ഞത്  (3 hours ago)

പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ ...  (3 hours ago)

കാലൻ 'ഉകാസയെ തൂക്കി കൊത്തിയരിഞ്ഞ് NIA ഇനി മൂടോടെ കത്തിക്കും അങ്കാറയിൽ കൊട്ടാരം..!  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി...  (3 hours ago)

ശബരിമലയിലെ യുവതീപ്രവേശത്തിന് പിന്നിലെ കാരണമെന്ത് ? പത്മകുമാർ എന്തുപറഞ്ഞു? AKG സെന്ററിന്റെ അസ്ഥിവാരം ഇളകി..  (3 hours ago)

മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോ​ഗസ്ഥരുടെ  (4 hours ago)

ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 172 റൺസിന്  (4 hours ago)

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു  (4 hours ago)

Malayali Vartha Recommends