നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പ്; പല ഭാഗങ്ങളും വസ്തുത വിരുദ്ധവും ധാർമ്മികതയ്ക്കു നിരക്കാത്തതും; തമിഴ്‌നാട്ടിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി
തമിഴ്‌നാട്ടിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണർ ആർ എൻ രവി . നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പ് ഉണ്ടെന്ന് ഗവർണർ വ്യക്തമാക്കി. പല ഭാഗങ്ങളും വസ്തുത വിരുദ്ധവും ധാർമ്മികതയ്ക്കു നിരക്കാത്തതുമാണ് . അതുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം വായിക്കാതിരുന്നതെന്നും തമിഴ്നാട് ഗവർണർ വ്യക്തമാക്കി.
ഞാൻ ഇത് വായിച്ചാൽ ഭരണഘടനാ പരിഹാസത്തിന് തുല്യമാകും എന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേൾപ്പിക്കണമെന്ന തൻ്റെ ആവർത്തിച്ചുള്ള അഭ്യർത്ഥന അവഗണിക്കപ്പെട്ടുവെന്ന് പറഞ്ഞ് ഗവർണർ തൻ്റെ പ്രസംഗം രണ്ട് മിനിറ്റിനുള്ളിൽ അവസാനിപ്പിച്ചു.
ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുകയായിരുന്നു . കഴിഞ്ഞ വര്ഷം നാടകീയമായ സംഭവങ്ങൾ അരങ്ങേറി. ഗവർണർ ആർ.എൻ. രവി സഭയിൽനിന്ന് ഇറങ്ങിപ്പോയത് അടക്കം നാടകീയ സംഭവങ്ങളായിരുന്നു കഴിഞ്ഞ വർഷം നയപ്രഖ്യാപന സമ്മേളനത്തിൽ അരങ്ങേറിയത്. അച്ചടിച്ച പ്രസംഗത്തിലെ ചിലഭാഗങ്ങൾ ഒഴിവാക്കിയതിന് എതിരേ മുഖ്യമന്ത്രി സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ചപ്പോഴായിരുന്നു ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോയത്.
സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ചുള്ള ഭാഗങ്ങളും ദ്രാവിഡ നേതാക്കളുടെ പേരുകളുമായിരുന്നു ഗവർണർ ഒഴിവാക്കിയത്. അതിന് ശേഷവും സർക്കാരും ഗവർണറും തമ്മിലുള്ള പോരിന് ശമനമുണ്ടായിട്ടില്ല. അതിനാൽ തന്നെ ഇത്തവണയും പുതിയ പോരിന് നയപ്രഖ്യാപന സമ്മേളനം വേദിയാകുമോയെന്ന ആശങ്കയുണ്ടായിരുന്നു .അത്തരത്തിൽ സംഭവിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha