Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ഖത്തറിന് നേരെ ചീറ്റി ഇന്ത്യ; ആ മോചനത്തിന് പിന്നിലെ വമ്പൻ ട്വിസ്റ്റ്; 8 ബന്ദികളും ഭാരത മണ്ണിൽ; ഇത് ഇന്ത്യയുടെ വിജയം!!!

12 FEBRUARY 2024 06:11 PM IST
മലയാളി വാര്‍ത്ത

ഖത്തറിൽ ജയിലിലായിരുന്ന ഇന്ത്യൻ നാവികരെ മോചിപ്പിച്ചു. എട്ട് നാവികരിൽ 7 പേർ ദൽഹി വിമാനത്താവളത്തിൽ  തിരിച്ചെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ മികച്ച നയതന്ത്രത്തിന്റെ വിജയം തന്നെ ആണ് ഇത് . 18 മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യയുടെ നയതന്ത്ര കാര്യാലയത്തിന്റെ ഇടപെടൽ വിജയം കണ്ടത്.

 



ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരെയാണ് മോചിപ്പിച്ചത്. ഇന്ത്യൻ സർക്കാർ ഇടപെട്ട് ഇവരുടെ ശിക്ഷ ജയിൽവാസമായി കുറച്ചിരുന്നു. ഇസ്രയേലിന് വേണ്ടി ചാരപ്രവർത്തനം നടത്തി എന്നായിരുന്നു ആരോപണം. മോചിപ്പിക്കപ്പെട്ടവരിൽ ഒരാൾ മലയാളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.



ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്.  



ഖത്തർ അമിർ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി തടവുശിക്ഷ കോടതി നല്കിയിരുന്നു. ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. നാവികർ ഇന്ത്യയിൽ മടങ്ങി എത്തിയതിനു ശേഷമാണ് ഈ വിവരം പുറത്തു വിട്ടത്.

ഇന്ത്യൻ നാവികസേനയിൽനിന്ന് വിരമിച്ചശേഷം ഇറ്റാലിയൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള രഹസ്യസ്വഭാവമുള്ള മിഡ്‌ജെറ്റ് അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ദഹ്‌റ ഗ്ലോബൽ ടെക്നോളജീസിൽ പ്രവർത്തിക്കുന്നതിനിടെ 2022 ഓഗസ്റ്റിലാണ് എട്ട് ഉദ്യോഗസ്ഥരെ ഖത്തർ ഇന്റലിജൻസ് അറസ്റ്റ് ചെയ്യുന്നത്. സൈനികസേവനം നൽകുന്ന കമ്പനിയുടെ ഉടമയായ ഖത്തർ പൗരനും കേസിൽ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചു.



എന്നാൽ, ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്തെല്ലാമാണെന്ന് ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല.. ഇറ്റലിയില്‍ നിന്നും അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്‍റെ നീക്കങ്ങളെ കുറിച്ച് ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കേസ് എന്നായിരുന്നു പറഞ്ഞിരുന്നത് .  പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയിലുള്ളവർ ഇവർക്കെതിരേ ആസൂത്രണംചെയ്തതാണ് ചാരപ്രവർത്തനമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അറസ്റ്റിലായ നാവികര്‍ക്കായി നിരവധി തവണ ഖത്തര്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു.



2023 മാർച്ചിൽ നടന്ന വിചാരണയ്ക്കുശേഷം ഒക്ടോബർ 26-ന് ഇവരെ വധശിക്ഷ വിധിച്ചത്. കുറ്റാരോപണം എന്തെന്ന് പോലും വ്യക്തമല്ലാതെ ഇന്ത്യൻ പൗരന്മാരെ ഖത്തർ വധശിക്ഷയ്ക്ക് വിധിച്ചതോടെ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് രൂക്ഷവിമർശനമുയർന്നിരുന്നു.   ഇതോടെ ഇന്ത്യൻ പൗരന്മാരുടെ കുടുംബം കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം തേടി. ഇതേ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയമുൾപ്പെടെയുള്ളവർ സംഭവത്തില്‍ ഇടപെട്ട് കേസില്‍ അപ്പീല്‍ സമര്‍പ്പിച്ചു.



വിധി പുറത്തുവന്നതിന് പിന്നാലെ 2023 നവംബറിൽ ഖത്തർ കോടതിയുടെ വിധിയിൽ ഇന്ത്യ അപ്പീൽ സമർപ്പിച്ചു. നിയമപരമായി വിഷയത്തിൽ പരിഹാരം കാണുക, അല്ലെങ്കിൽ ഭരണതലത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തി നയതന്ത്രപരമായി മോചനം സാധ്യമാക്കുക എന്നീ സാധ്യതകളായിരുന്നു ഇന്ത്യക്ക് മുന്നിലുണ്ടായിരുന്നത്. വിഷയത്തിൽ ഖത്തർ അധികാരികളുമായി നിരന്തരം ചർച്ചനടന്നു. സാധ്യമായ എല്ലാ പിന്തുണയും തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഉറപ്പുനൽകി. നവംബർ 23-ന് വധശിക്ഷയ്‌ക്കെതിരായ ഇന്ത്യയുടെ അപ്പീൽ അംഗീകരിച്ചതായി ഖത്തർ അറിയിച്ചു.  തുടർന്ന് ഡിസംബർ 28ന് വധശിക്ഷ ജയിൽ ശിക്ഷയായി ഖത്തർ ഹൈക്കോടതി ചുരുക്കി.



ദുബായിൽ നടന്ന കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയും നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭാരതീയരുടെ മോചനം സാധ്യമായത്.



അതേസമയം, രഹസ്യസ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയും ഖത്തറും തമ്മിൽ കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെ അഭാവത്തിൽ, കൈമാറ്റം, മനുഷ്യാവകാശങ്ങൾ, നയതന്ത്ര ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമത്തിൻ്റെ ഒന്നിലധികം വശങ്ങൾ കേസിൽ ഉൾപ്പെട്ടിരുന്നു..

ഇന്ത്യയിൽ, കൈമാറൽ പ്രക്രിയ നിയന്ത്രിക്കുന്നത് 1962-ലെ എക്സ്ട്രാഡിഷൻ ആക്ട്, ഉഭയകക്ഷി ഉടമ്പടികൾ, ക്രമീകരണങ്ങൾ, കൈമാറ്റത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും രൂപപ്പെടുത്തുന്ന അന്താരാഷ്ട്ര ഉടമ്പടികൾ എന്നിവയും ചേർന്നാണ്. ഇന്ത്യക്ക് ഖത്തറുമായി പ്രത്യേക കൈമാറ്റ ഉടമ്പടി ഒന്നുമില്ലാത്തതിനാൽ പ്രശ്നം  സങ്കീര്ണമായിരുന്നു . എന്നാൽ ഇന്ത്യയുടെ പ്രത്യേകിച്ച് നരേന്ദ്രമോദിയുടെ ഇടപെടൽ കൊണ്ടുമാത്രമാണ് 8 നവീകരുടെയും ജീവൻ രക്ഷിക്കാനും അവരെ തിരിച്ചു ഇന്ത്യയിൽ എത്തിക്കാനും സാധിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഡിയോ എവിടെയെന്നറിയില്ലെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവറെ നാണംകെടുത്തി വൈറൽ വീഡിയോ. റീച്ചിന് വേണ്ടി പാവപ്പെട്ട ഒരുത്തന്റെ കുടുംബം കുളംതോണ്ടിയ വ്ലോ​ഗർക്കെതിരെ പരാതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (2 hours ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (2 hours ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (3 hours ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (3 hours ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (3 hours ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (4 hours ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (4 hours ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (5 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (5 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (5 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (5 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (6 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

Malayali Vartha Recommends