കര്‍ഷക സമരത്തിനിടെ 24 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു...

കര്‍ഷക സമരത്തിനിടെ 24 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടു. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണതാണ് മരണകാരണമെന്ന് ആരോപണം. പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം സംഭവിച്ചത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ നേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്.
ഖനൗരി അതിര്‍ത്തിയില്‍ ഹരിയാന പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ 24കാരനായ ശുഭ്കരണ്‍ സംഗ് എന്ന യുവകര്‍ഷകനാണ് മരിച്ചത്. കണ്ണീര്‍ വാതക ഷെല്‍ തലയില്‍ വീണാണ് ശുഭ്കരണ്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിനിടെ ആരും മരിച്ചിട്ടില്ലെന്ന് അറിയിച്ച് ഹരിയാന പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് യുവകര്‍ഷകന്റെ മരണം സ്ഥിരീകരിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് എം.എല്‍.എ സുഖ്പാല്‍ സിംഗ് ഖൈറയും മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha