Widgets Magazine
18
Feb / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും വീണ്ടും ശക്തമായൊരു ഭൂചലനത്തിന്റെ ആശങ്കയില്‍.. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും, കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന..


വീണ്ടും നാടിനെ നടുക്കി അരുംകൊല..ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങി.. സംശയമുണ്ടായതിനെത്തുടര്‍ന്ന്, മക്കളുടെ കണ്‍മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..


വീണ്ടും ഭയന്ന് വിറച്ച് ഡൽഹി.. ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം..ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി..ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി..


റിജോയെ കുടിക്കിയത് വീട്ടമ്മയുടെ ബുദ്ധി..ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു..ഇത് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് ഒറ്റനോട്ടത്തിൽ മനസിലാക്കി..പ്ലാനുകൾ എല്ലാം ഇവിടെ പാളിപോയി..


വീണ്ടും പശ്ചിമേഷ്യ യുദ്ധ കലുഷിതമാകുന്നു..ഗാസയില്‍ നരകത്തിന്റെ വാതില്‍ തുറക്കുമെന്നാണ് നെതന്യാഹു ഭീഷണി മുഴക്കിയിരിക്കുന്നത്..എന്തായിരിക്കും സംഭവിക്കാൻ പോകുന്നത്..

ശശി തരൂരിനെതിരെ മഹുവയുടെ മുൻ കാമുകന്‍, തരൂര്‍ പാര്‍ലമെന്റിലേക്കല്ല..ജയിലിലേക്കാണ് പോകേണ്ടത്, ആ സ്ത്രീയെ അപമാനിച്ചത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടു, ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് മഹുവ തന്നെ തടഞ്ഞു, തിരുവനന്തപുരം ഞെട്ടുന്ന കാര്യം ഇതാ, തരൂരിനെതിരെ സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായ് എക്സിൽ കുറിച്ചത്..!!!

02 MARCH 2024 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഇന്ത്യയിലെത്തിയ സുഹൃത്ത് ഖത്തര്‍ അമിറിനെ വരവേറ്റ് മോദി

മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

15 വയസ്സുകാരന്റെ വെടിയേറ്റ് നാലു വയസ്സുകാരനു ദാരുണാന്ത്യം

ഡല്‍ഹിയും വടക്കന്‍ സംസ്ഥാനങ്ങളും വീണ്ടും ശക്തമായൊരു ഭൂചലനത്തിന്റെ ആശങ്കയില്‍.. ഡല്‍ഹിയിലെ കടുത്ത തണുപ്പും മഞ്ഞും മാറിവരികയാണെങ്കിലും, കടുത്ത വേനല്‍ ഇക്കൊല്ലം വരുംമാസങ്ങളിലുണ്ടാകുമെന്നാണ് സൂചന..

വീണ്ടും ഭയന്ന് വിറച്ച് ഡൽഹി.. ഭൂമിക്കടിയിൽ നിന്നുള്ള ഉഗ്രശബ്ദം..ഡൽഹി നിവാസികൾ ഭയന്നു വീടുകളിൽനിന്നു പുറത്തേക്കോടി..ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡൽഹി..

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങളും അപവാദപ്രചരണങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതിലെന്തെങ്കിലും കഴമ്പുണ്ടോ എന്നതാണ് കാര്യം. തിരുവനന്തപുരം എം.പി ശശിതരൂരിനെതിരെ മുമ്പും പല ആരോപണങ്ങളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഭാര്യ സുനന്ദപുഷ്‌കറിന്റെ അസ്വഭാവിക മരണത്തില്‍ പോലും തരൂരിന് പങ്കുള്ളതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ആ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ഡല്‍ഹി കോടതിയില്‍ കേസ് നടക്കുമ്പോള്‍ അത്തരത്തില്‍ അന്വേഷണം വേണ്ടെന്ന വാദവുമായി എത്തിയത് സുനന്ദയുടെ ആദ്യ വിവാഹത്തിലെ മകന്‍ ആയിരുന്നു. ഇത് ഏവരെയും ഞെട്ടിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനിടെ ഭാര്യ അസ്വഭാവികമായി മരിച്ചാല്‍ ഭര്‍ത്താവ് കുറ്റാരോപിതനാകും. ചിലപ്പോള്‍ അറസ്റ്റിലുമാകും. തരൂരിനെതിരെ അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ല. തരൂരും പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയായ മെഹര്‍തരാറും തമ്മിലുള്ള അടുപ്പമാണ് സുന്ദയുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തരൂര്‍ അതെല്ലാം നിഷേധിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ സുനന്ദ വാര്‍ത്താസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് മുമ്പ് അവര്‍ മരിച്ചിരുന്നു.

ഇപ്പോള്‍ തരൂരിനെതിരെ രംഗത്ത് വന്നിരിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രിയാണ്. ഇയാളെ നമ്മളറിയും ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ എം.പിയും വിവാദ നായികയുമായ മഹുവ മൊയ്ത്രിയുടെ മുന്‍ കുമുകനാണ്. ഇരുവരും ഒന്നിച്ചാണ് ജീവിച്ചിരുന്നത്. എന്നാല്‍ ഒരു പട്ടിക്കേസിനെ തുടര്‍ന്ന് ഇരുവരും അടിച്ചുപിരിയുകയായിരുന്നു. ഇത് സംബന്ധിച്ച് ഡല്‍ഹി പോലീസില്‍ കേസുണ്ടായിരുന്നു. ഇതിന് പിന്നാലെ ഗൗതം അദാനിയെ കളങ്കപ്പെടുത്താനുള്ള ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ ചോദിക്കാന്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജെയ് ആനന്ദ് ദെഹദ്രായ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

അതുപോലെ മഹുവ മൊയ്ത്ര ഹീരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹീരാനന്ദാനിയുമായി ചേര്‍ന്നുള്ള ക്രിമിനല്‍ ഗൂഡാലോചനയുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ ലോക് സഭാ സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് മഹുവയുടെ എം.പി സ്ഥാനം നഷ്ടപ്പെട്ടത്. അദാനിയ്ക്കെതിരെ ചോദ്യം ചോദിക്കുന്നതുമായി ബന്ധപ്പെട്ട് ദര്‍ശന്‍ ഹീരാനന്ദാനിയുമായി മഹുവ മൊയ്ത്ര ഫോണില്‍ സംസാരിച്ചത് തനിക്കറിയാമെന്ന് ജെയ് ആനന്ദ് ദേഹദ്രോയ് അവകാശപ്പെട്ടിരുന്നു.

ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്നും മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ജെയ് ആനന്ദ് ദേഹദ്രായ് വെളിപ്പെടുത്തിയിരുന്നു. മൂന്ന് കാര്യങ്ങള്‍ നേടാനാണ് മഹുവ മൊയ്ത്ര അദാനിയ്ക്കെതിരെ പാര്‍ലമെന്റില്‍ അദാനിയെ കളങ്കപ്പെടുത്താനുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. 1. മോദിയെയും അമിത് ഷായെയും കളങ്കപ്പെടുത്തുക. 2. ബിസിനസില്‍ ഹീരാനന്ദാനി ഗ്രൂപ്പിന്റെ എതിരാളിയായ അദാനിയെ ഒതുക്കുക. 3. ഹീരാനന്ദാനി ഗ്രൂപ്പിന്റെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക.

ഹീരാനന്ദാനിക്ക് അടിസ്ഥാന സൗകര്യവികസനമേഖലയിലും ഊര്‍ജ്ജമേഖലയിലും കിട്ടേണ്ട ചില ബിസിനസുകള്‍ അദാനി പിടിച്ചതിന്റെ പകയാണ് പ്രതികാരത്തിന് കാരണമെന്ന് ജെയ് ആനന്ദ് ദേഹദ്രായ് പറയുന്നത്. എന്നാല്‍ ജെയ് ആനന്ദ് ദേഹദ്രായ് തന്റെ സുഹൃത്തായിരുന്നെന്നും ഇപ്പോള്‍ അകല്‍ച്ചയിലാണെന്നും മഹുവ മൊയ്ത്ര അന്ന് പറഞ്ഞിരുന്നു. തന്റെ നായയെ വീട്ടില്‍ നിന്നും ജെയ് ആനന്ദ് ദേഹദ്രായ് മോഷ്ടിച്ചിട്ടുണ്ടെന്നും പിന്നീട് തിരികെ തന്നുവെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

ഈ സംഭവങ്ങള്‍ക്ക് ശേഷം മറ്റൊരു കാര്യം കൂടി സംഭവിച്ചു. ശശി തരൂരും മഹുവ മൊയ്ത്രയും ഷാംപെയിന്‍ നുണയുന്നതും മഹുവ ചുരുട്ട് വലിക്കുന്നതും ആയ ചിത്രങ്ങള്‍ എക്‌സിലൂടെ പുറത്തുവന്നു. തന്റെ സഹോദരിയും അമ്മയും അടക്കം പങ്കെടുത്ത ചടങ്ങായിരുന്നെന്നും ബാക്കിയുളഅളവരുടെ ചിത്രങ്ങള്‍ ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും തരൂര്‍ അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ ആറിന് ജയ് ആനന്ദ് തരൂരിനെതിരെ സ്ത്രീധന പീഡന ആരോപണം സമൂഹമാധ്യമ പോസ്റ്റിലൂടെ ഉന്നയിച്ച ശേഷം ഡിലീറ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

തരൂര്‍ പാര്‍ലമെന്റിലേക്കല്ല, ജയിലിലേക്കാണ് പോകേണ്ടതെന്നും ഡിസംബര്‍ 9ന് എക്‌സിലെ പോസ്റ്റില്‍ അഭിപ്രായപ്പെട്ടിരന്നു. ശശി തരൂര്‍ 2022ല്‍ താജ് ചേമ്പേഴ്‌സില്‍ ഒരു സ്ത്രീയെ അപമാനിച്ചത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നായിരുന്നു ആദ്യ പോസ്റ്റ്. ഇക്കാര്യം എക്‌സില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് മഹുവ തന്നെ തടഞ്ഞെന്നും ഡിലീറ്റ് ചെയ്ത പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് മഹുവ തന്നെ തടഞ്ഞതെന്ന അന്ന് ആശ്ചര്യപ്പെട്ടെന്നും വ്യക്തമാക്കിയിരുന്നു.

തരൂരും മഹുവയും തമ്മിലുള്ള ഫോട്ടോ പുറത്തുവന്നപ്പോള്‍ അന്നത്തെ സംഭവം എന്തുകൊണ്ട് മറച്ചുവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന കാര്യം മഹുവയ്ക്ക് ഇപ്പോള്‍ പറയാനാകുമെന്ന് ആനന്ദ് ട്വീറ്റ് ചെയ്തിരുന്നു. ആനന്ദും തരൂരും തമ്മിലുള്ള പോര് ഇന്നും ഇന്നലെയും ആരംഭിച്ചതല്ല എന്ന് വ്യക്തമാക്കാനാണ് ഈ ചരിത്രം പറഞ്ഞത്. തന്നെ തിരുവനന്തപുരത്തുകാര്‍ ജയിപ്പിക്കും എന്ന് വിശ്വസിക്കുന്ന മണ്ടനാണ് ശശി തരൂര്‍ എന്നാണ് ആനന്ദിന്റെ ഏറ്റവും പുതിയ എക്‌സ് പോസ്റ്റ്.

തരൂരിനെ പോലൊരു തെമ്മാടിയെ തിരുവനന്തപുരത്തുകാര്‍ വീണ്ടും വിജയിപ്പിക്കുമോ? തരൂര്‍ ചെയ്ത നീചമായ കൃത്യങ്ങളെ കുറിച്ച് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ അറിയണമെന്നും അതിനനുസരിച്ച് തീരുമാനം എടുക്കണമെന്നും ഫെബ്രുവരി 28ന് ആനന്ദ് എക്‌സില്‍ കുറിച്ചു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകള്‍ താമസിയാതെ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് ചൂടേറുന്തോറും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വന്നാലും തിരുവനന്തപുരത്ത് തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് വെല്ലുവിളിച്ച തരൂരിന് കനത്ത തിരിച്ചടിയാകുന്നതാണ് ആനന്ദിന്റെ എക്‌സ് പോസ്റ്റ്. പ്രമുഖമാധ്യമങ്ങളിലൊന്നും ഇത് വന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൊക്കെ ചര്‍ച്ച നടക്കുന്നുണ്ട്. അതുകൊണ്ട് തരൂരിന് എന്തെങ്കിലും സംഭവിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കൊയിലാണ്ടി അപകടം; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി  (2 hours ago)

പ്രോട്ടോക്കോള്‍ മാറ്റിവെച്ച് ഇന്ത്യയിലെത്തിയ സുഹൃത്ത് ഖത്തര്‍ അമിറിനെ വരവേറ്റ് മോദി  (2 hours ago)

കാര്യവട്ടം ഗവ. കോളേജിലും റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി; ക്രൂരമായി മര്‍ദ്ദിച്ചു, കുടിക്കാന്‍ തുപ്പിയ വെള്ളം നല്‍കി  (2 hours ago)

പെരുനാട് കൊലപാതകം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിയുടെ അമ്മ  (2 hours ago)

സഹായവാഗ്ദാനം നല്‍കി അടുത്തുകൂടി പീഡനത്തിന് ശ്രമിച്ചയാള്‍ക്കെതിരെ പരാതിയുമായി പെണ്‍കുട്ടി  (6 hours ago)

സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് ശശി തരൂര്‍ എംപി  (6 hours ago)

മൈസൂരുവില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി 3.5 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി  (7 hours ago)

സംസ്ഥാനത്തെ നെഫ്രോളജി ഡോക്ടര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍  (7 hours ago)

ഹീമോഫീലിയ ചികിത്സ സാധ്യമായ രീതിയില്‍ വികേന്ദ്രീകരിക്കും: മന്ത്രി വീണാ ജോര്‍ജ്: പ്രൊഫൈലാക്സിസ് ചികിത്സയുടെ പ്രായപരിധി വര്‍ധിപ്പിക്കും  (9 hours ago)

15 വയസ്സുകാരന്റെ വെടിയേറ്റ് നാലു വയസ്സുകാരനു ദാരുണാന്ത്യം  (9 hours ago)

ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് നമുക്കു കോടതിയിൽ കാണാം  (9 hours ago)

ബേസിലിന് പുതിയ മുഖം നൽകി മരണ മാസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു  (9 hours ago)

ഫോര്‍ട്ട് കൊച്ചിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends