വിമാനത്തിൽ ഈ ആഴ്ച യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് നിർദേശം നൽകി വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും

ഈ ആഴ്ച വിമാനത്തിൽ യാത്ര ചെയ്യുന്നവർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തണമെന്ന് വിമാനക്കമ്പനികളും എയർപോർട്ട് അധികൃതരും നിർദേശം നൽകി. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സുരക്ഷ വർധിപ്പിച്ചതിനാലാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും ആഭ്യന്തര തലത്തിലും യാത്ര ചെയ്യുന്നവർ അധിക പരിശോധനകൾക്കായി കൂടുതൽ സമയം മാറ്റിവെക്കേണ്ടി വരും. ആഗസ്റ്റ് 15ന് 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻറെ ഭാഗമായി ആഗസ്റ്റ് 10 മുതൽ 20 വരെയാണ് രാജ്യത്തെ വിമാനത്താവളങ്ങളിൽ കടുത്ത സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഡൽഹി, മുംബൈ, തിരുവനന്തപുരം തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളെല്ലാം യാത്രക്കാർക്ക് ഇത് സംബന്ധിച്ച നിർദേശം നൽകി.
സുരക്ഷാ പരിശോധനകൾക്ക് കൂടുതൽ സമയമെടുക്കുമെന്നതിനാൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനായി യാത്രക്കാർ നേരത്തെ എത്തണമെന്ന് ഡൽഹി എയർപോർട്ട് എക്‌സിലൂടെ അറിയിച്ചു.
അധിക പരിശോധനകൾക്ക് പുറമെ ബോർഡിങ്ങിന് തൊട്ടുമുമ്പുള്ള ‘സെക്കൻഡറി ലാഡർ പോയൻറ് ചെക്കി’നും സമയം കണ്ടെത്തണമെന്ന് ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളും വ്യക്തമാക്കി.
" fhttps://www.facebook.com/Malayalivartha
























