ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി ഫണ്ടിലേക്ക് 2,000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി....

ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി ഫണ്ടിലേക്ക് 2,000 രൂപ സംഭാവന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസിത ഭാരതം കെട്ടിപ്പടുക്കാനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്ന ആഹ്വാനത്തോടെയാണ് ഫണ്ട് നല്‍കിയതിന്റെ രസീത് ഉള്‍പ്പെടുന്ന പോസ്റ്റ് എക്‌സില്‍ മോദി പങ്കുവച്ചത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2018 ല്‍ കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധി ഫെബ്രുവരി 15 നാണുണ്ടായത്.
അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്സ് പുറത്തുവിട്ട കണക്കുപ്രകാരം 720 കോടിയോളം രൂപയാണ് 2022-23 കാലയളവില്‍ ബിജെപിക്ക് സംഭാവനയായി കിട്ടിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha