ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റമാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും....

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റമാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെജ്രിവാളിനെ ഇന്ന് രാവിലെ 11ന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
മദ്യനയ അഴിമതിക്കേസില്‍ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജന്‍സിയുടെ തുടര്‍ നടപടികളില്‍ നിന്ന് കെജ്‌രിവാളിന് സംരക്ഷണം നല്‍കാനായി ഡല്‍ഹി ഹൈകോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
28 വരെയായിരുന്നു കോടതി ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. പിന്നീട് ഇത് ഏപ്രില്‍ ഒന്ന് വരെ നീട്ടുകയായിരുന്നു. കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്നുള്ള കെജ്രിവാളിന്റെ ഇടക്കാല ആവശ്യം നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിട്ടുണ്ടായിരുന്നു. കെജ്രിവാളിന്റെ അപേക്ഷയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മറുപടി കിട്ടാതെ തീര്‍പ്പ് കല്‍പിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇ.ഡി അറസ്റ്റിനും റിമാന്‍ഡിനുമെതിരെ കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജിയിലും ഇടക്കാല ആശ്വാസത്തിനുള്ള അപേക്ഷയിലും മറുപടി നല്‍കാന്‍ ഇ.ഡിക്ക് ഡല്‍ഹി ഹൈകോടതി ഏപ്രില്‍ രണ്ട് വരെ സമയം നല്‍കിയിരിക്കുകയാണ്. ഹരജിയില്‍ ഏപ്രില്‍ മൂന്നിന് വീണ്ടും വാദം കേള്‍ക്കും.
"
https://www.facebook.com/Malayalivartha