മലയാളികളില്‍ എം എ യൂസഫലി ഒന്നാമത് ... ഫോബ്സ് മാസിക തയ്യാറാക്കിയ ഈ വര്‍ഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ 14 മലയാളികള്‍ ഇടംനേടി....

മലയാളികളില്‍ എം എ യൂസഫലി ഒന്നാമത് . ഫോബ്സ് മാസിക തയ്യാറാക്കിയ ഈ വര്‍ഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടികയില്‍ 14 മലയാളികള്‍ ഇടംപിടിച്ചു. ഇവര്‍ 14 പേരുടെയും കൂടി മൊത്തം ആസ്തിമൂല്യം ഏതാണ്ട് 3.35 ലക്ഷം കോടി രൂപ വരും.
മലയാളി അതിസമ്പന്നരില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി (68 വയസ്സ്) ഒന്നാം സ്ഥാനം നിലനിര്‍ത്തി. അദ്ദേഹത്തിന്റെ ആസ്തി 760 കോടി ഡോളറായാണ് വര്‍ധിച്ചത്. അതായത്, 63,080 കോടി രൂപ.
കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 497-ാം സ്ഥാനത്തായിരുന്ന അദ്ദേഹം ഇത്തവണ 344-ാം സ്ഥാനത്തെത്തി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (67 വയസ്സ്) ആണ് മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. അദ്ദേഹത്തിന്റെ ആസ്തി 440 കോടി ഡോളറായി (36,520 കോടി രൂപ) വര്‍ധിച്ചു.
350 കോടി ഡോളര്‍ (29,050 കോടി രൂപ) വീതം ആസ്തിയുമായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (68 വയസ്സ്), വി.പി.എസ്. ഹെല്‍ത്ത് കെയറിന്റെയും ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെയും ചെയര്‍മാനായ ഡോ. ഷംഷീര്‍ വയലില്‍ (47 വയസ്സ്) എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. വിദ്യാഭ്യാസ ടെക്നോളജി കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ പട്ടികയില്‍നിന്നു പുറത്തായിപ്പോയി.
"https://www.facebook.com/Malayalivartha