ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

ഈ ലോകസഭാ തിരഞ്ഞെടുപ്പ് ഏറ്റവും നിര്‍ണായകം ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും ഇലക്ഷന്‍ കമ്മീഷനെയും എല്ലാം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണങ്ങള്‍ ആക്കി മാറ്റിയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു
'രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കണമെങ്കില്‍ മറ്റൊരു ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരണം മോദിയെയും ബിജെപിയെയും അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ എല്ലാ മതേതരത്വ ശക്തികളും ഒരുമിച്ചു നില്‍ക്കണം എന്നാണ് സിപിഎം ആഗ്രഹിക്കുന്നത്' യെച്ചൂരി പറഞ്ഞു .'മോഡിയുടെ ഗ്യാരണ്ടി വട്ടപ്പൂജ്യമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല .കള്ളപ്പണം ,ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ വിഷയങ്ങളില്‍ സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷണം വേണം' യെച്ചൂരി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നൊന്നായി ബിജെപിയിലേക്ക് ചേക്കേറുന്നു. ഇതിനുപിന്നില്‍ പല പ്രലോഭനങ്ങളും ഉണ്ട് . ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി വരണമെന്നാണോ സിപിഎം ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടി നേതൃത്വം നല്‍കണമെന്ന് യെച്ചൂരി പറഞ്ഞു.
മമതാ ബാനര്‍ജിയെ പോലെയുള്ളവര്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രമന്ത്രിസഭയെ സിപിഎം പിന്തുണക്കുമോ എന്ന് ചോദിച്ചപ്പോള്‍ മമത ഇപ്പോള്‍ ഈ നിലപാടിനോടൊപ്പം അല്ല ഉള്ളത് എന്നും യെച്ചൂരി പറഞ്ഞു.
https://www.facebook.com/Malayalivartha