ഛത്തീസ്ഗഢില്‍ ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു, ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

ഛത്തീസ്ഗഢില്‍ ആദ്യഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സുരക്ഷാസേന 29 മാവോയിസ്റ്റുകളെ വധിച്ചു, ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്. തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവു ഉള്‍പ്പെടെയുള്ളവരെയാണ് വധിച്ചത്.
18 മാവോയിസ്റ്റുകളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കുമെന്ന് പൊലീസ് . ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കങ്കര്‍ ജില്ലയിലെ ബിനഗുണ്ട, കൊറോനാര്‍ ഗ്രാമങ്ങള്‍ക്കിടയിലുള്ള ഹപതോല വനത്തില്‍ അതിര്‍ത്തി രക്ഷാസേനയുടെയും (ബി.എസ്.എഫ്) സംസ്ഥാന ജില്ല റിസര്‍വ് ഗാര്‍ഡിന്റെയും (ഡി.ആര്‍.ജി) സംയുക്ത പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സംഘം പട്രോളിംഗിനെത്തിയത്.മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടല്‍ തുടരുന്നു. ഏഴ് എ.കെ 47 തോക്കുകളും മൂന്ന് എല്‍.എം.ജികളും ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു.
പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥരുടെ നില തൃപ്തികരമാണ്. കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചു. കാങ്കര്‍ ജില്ലയില്‍ മാത്രം 60,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകള്‍ ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha