വിവാഹ സംഘം സഞ്ചരിച്ച വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം...
വിവാഹ സംഘം സഞ്ചരിച്ച വാന്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. ശനിയാഴ്ച രാത്രി രാജസ്ഥാനിലെ ജലവാറിലാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് വാനില്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലീസ്
. മധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പത്തംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ സംഭവസ്ഥലത്ത് വെച്ചും ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
അപകടത്തിന് ശേഷം ട്രക്ക് െ്രെഡവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അപകടത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് .
https://www.facebook.com/Malayalivartha