മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്... ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
വൈകുന്നേരം അഞ്ച് മണിക്കാണ് വിധി പ്രസ്താവിക്കുക. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയില്‍ ഈമാസം 14നാണ് വാദം പൂര്‍ത്തിയായത്. ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയില്‍ വാദിച്ചിട്ടുണ്ടായിരുന്നു.
ഏപ്രില്‍ 30ന് വിചാരണ കോടതി ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. ഇതിനെതിരായാണ് സിസോദിയ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 26നാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മാര്‍ച്ച് 9 ന് ഇഡിയും സിസോദിയയെ അറസ്റ്റ് ചെയ്തത്.
കെജ്രിവാളിനെയും മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha