സ്വാതി മലിവാളിനെ ആക്രമിച്ച കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി വിഭാവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

സ്വാതി മലിവാളിനെ ആക്രമിച്ച കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി വിഭാവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി. തീസ് ഹസാരി കോടതിയില്‍ പ്രതി ഹര്‍ജി നല്‍കിയെങ്കിലും അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുശീല്‍ അനുജ് ത്യാഗി ഇളവ് അനുവദിച്ചില്ല. മെയ് 13ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് എഎപി രാജ്യസഭാ എംപി സ്വാതി മലിവാളിനെ വിഭാവ് കുമാര്‍ ആക്രമിച്ചെന്നാണ് കേസ്. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളിയതിനെ തുടര്‍ന്ന് ഇയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതി ഉത്തരവിനെ തുടര്‍ന്ന് മെയ് 24 ന് നാല് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മെയ് 28 വരെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഇയാളെ നേരത്തെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മെയ് 13 ന് വിഭാവ് കുമാര്‍ തന്നെ ക്രൂരമായി ആക്രമിച്ചുവെന്നും ആര്‍ത്തവത്തിലാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ലെന്നും സ്വാതി മലിവാള്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന് ശേഷം തനിക്ക് കൈകളില്‍ വേദനയുണ്ടെന്നും നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
ഗുരുതരമായ കേസാണിതെന്ന് ഡല്‍ഹി പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രതി അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് ആരോപിച്ചു. 'ഇത് വളരെ ഗുരുതരമായ കേസാണ്, ഒരു പൊതുപ്രവര്‍ത്തകനായ ഒരു പാര്‍ലമെന്റ് അംഗം ക്രൂരമായി ആക്രമിക്കപ്പെട്ടു, ഇത് മാരകമായേക്കാം. ചോദ്യങ്ങള്‍ ഉണ്ടായിട്ടും, പ്രതി അന്വേഷണവുമായി സഹകരിക്കാതെ ഉത്തരം പറയുന്നുതില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. '-ഡല്‍ഹി പോലീസ് പറയുന്നു.
നേരത്തെ ബിഭാവ് കുമാറിന്റെ ജാമ്യാപേക്ഷ തീസ് ഹസാരി കോടതിയില്‍ പരിഗണിക്കവെ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരുന്നു, സിസിടിവി ഇല്ലാത്തതിനാലാണ് മെയ് 13 ന് ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ ആക്രമണം നടത്താന്‍ സ്വാതി മലിവാല്‍ തിരഞ്ഞെടുത്തതെന്ന് അരവിന്ദ് കേജ്രിവാളിന്റെ സഹായി ബിഭാവ് കുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞതിനെത്തുടര്‍ന്ന് സ്വാതി മലിവാള്‍ കോടതിയില്‍ പൊട്ടിത്തെറിച്ചു. ബിഭാവ് കുമാറിന് ജാമ്യം ലഭിച്ചാല്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന് അപകടമുണ്ടെന്ന് അവര്‍ തീസ് ഹസാരി കോടതിയെ അറിയിച്ചു. മെയ് 24ന് നാല് ദിവസത്തേക്ക് നീട്ടിയ ജുഡീഷ്യല്‍ കസ്റ്റഡി നാളെ അവസാനിക്കാനിരിക്കെ മുഖ്യമന്ത്രിയുടെ സഹായി ബിഭവ് കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
https://www.facebook.com/Malayalivartha