നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളി വന്ദേ ഭാരത് വനിത ലോക്കോ പൈലറ്റിന് ക്ഷണം
നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളി വന്ദേ ഭാരത് വനിത ലോക്കോ പൈലറ്റിന് ക്ഷണം. വന്ദേ ഭാരത് എക്സ്പ്രസ്, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളുടെ ലോക്കോ പൈലറ്റായ ഐശ്വര്യ എസ് മേനോനാണ്, പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റാണ് ഐശ്വര്യ എസ് മേനോന്‍. നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഐശ്വര്യ എസ് മേനോന്‍ പങ്കെടുക്കുമെന്ന് ദക്ഷിണ റെയില്‍വേ വെള്ളിയാഴ്ച അറിയിച്ചു. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുകളില്‍ ഒരാളാണ് മലയാളിയായ ഐശ്വര്യ മേനോന്‍. നിലവില്‍ ദക്ഷിണേന്ത്യയിലെ ട്രെയിനുകളുടെ ലോക്കോ പൈലറ്റാണിവര്‍.
കനത്ത സുരക്ഷയോടെയാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡല്‍ഹി ഒരുങ്ങുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി നാളെ അധികാരത്തിലേറും. അതിനായി രാജ്യത്താകമാനം അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് കമ്പനി അര്‍ദ്ധസൈനികര്‍, എന്‍എസ്ജി കമാന്‍ഡോകള്‍, ഡ്രോണുകള്‍, സ്നൈപ്പര്‍മാര്‍ എന്നിവരടങ്ങുന്ന വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോ-ഓപ്പറേഷന്‍) രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ജി 20 ഉച്ചകോടിക്ക് സമാനമായ സുരക്ഷയാണ് രാജ്യത്ത് ഒരുക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാന്‍, നേപ്പാള്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ഇവര്‍ക്കായി നഗരത്തിലെ പ്രധാന ഹോട്ടലുകളായ ലീല, താജ്, ഐടിസി, മൗര്യ എന്നിവയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.
രാഷ്ട്രപതി ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് . അതിനാല്‍ രാഷ്ട്രപതി ഭവന്റെ അകത്തും പുറത്തും അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക കമാന്‍ഡോകളെ അന്നത്തെ ദിവസം രാഷ്ട്രപതി ഭവനിലും വിവിധ തന്ത്രപ്രധാന സ്ഥലങ്ങളിലും വിന്യസിപ്പിക്കും. അഞ്ച് കമ്പനി അര്‍ദ്ധസൈനികരും ഡല്‍ഹി ആംഡ് പൊലീസ് (ഡിഎപി) ജവാന്‍മാരും ഉള്‍പ്പെടെ 2500 ഓളം പൊലീസുകാരെ വേദിക്ക് ചുറ്റും വിന്യസിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.
രാജ്യ തലസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ പല റോഡുകളും അടച്ചിടാന്‍ സാദ്ധ്യതയുണ്ട്. അല്ലെങ്കില്‍ രാവിലെ മുതല്‍ ഗതാഗതം വഴിതിരിച്ചുവിട്ടേക്കാം. കൂടാതെ, ശനിയാഴ്ച മുതല്‍ തന്നെ ദേശീയ തലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha