Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിലിന് സമീപം വീണ്ടും മുതലക്കുഞ്ഞ്... ​ബ​ബി​യ​-3​ ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​തി​യ​ ​മു​ത​ല​ക്കു​ഞ്ഞ്...അരമണിക്കൂറോളം കിടന്നശേഷം കുളത്തിലേക്ക് പോയി..ദൃശ്യം മൊബൈലിൽ പകർത്തി..


തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ ആശ്വാസമായി സ്വർണ വില ഇന്ന് ഇടിഞ്ഞിരിക്കുകയാണ്...ഒരു പവന്‍ 24 കാരറ്റ് സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്...


പക്ഷിപ്പനിയില്‍ ജാഗ്രത ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍... വൈറസിന് ജനിതകമാറ്റമുണ്ടായാല്‍ മനുഷ്യനിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ആരോഗ്യ വകുപ്പിന്റെ നടപടി...


ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ.. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ..ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി...


താൻ തൃശൂരിലൊതുങ്ങില്ല...! കേരളത്തിന്റെ എംപിയായി പ്രവർത്തിക്കും- സുരേഷ് ഗോപി:- ബൂത്ത് പ്രവർത്തകന്റെ പണിയും ഓരോരുത്തരുടെയും പാതിപണിയും വരെ നിങ്ങൾ എന്നെക്കൊണ്ടു ചെയ്യിച്ചു.... ഇതിനുള്ള പ്രതികാരമാകും ഇനിയുള്ള അഞ്ചുവർഷമെന്ന് അണികൾക്ക് മുന്നറിയിപ്പ്...

മൂന്നാമതും മോദി പട്ടാഭിഷേകം കഴിഞ്ഞു അധികാരമേറി;രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ,ഇന്ത്യ സഖ്യം ഒന്നിച്ച് നിന്നിട്ടും വീഴ്ത്താനായില്ല,ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയും കേന്ദ്ര മന്ത്രി

09 JUNE 2024 09:08 PM IST
മലയാളി വാര്‍ത്ത

More Stories...

മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ നിര്‍ദ്ദേശം... നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം... റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷം... നവജാത ശിശുവിനെ മുത്തച്ഛന്‍ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

സുഹൃത്തിനെ കാണാനെത്തിയ യുവതിയെ മയക്കമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി കൂട്ടബലാത്സംഗം ചെയ്തു

ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തം... കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടരലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ച് മന്ത്രി

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി. അഭ്യൂഹങ്ങള്‍ക്കും ട്വിസ്റ്റുകള്‍ക്കും പിന്നാലെ പ്രൗഡഗംഭീരമായ ചടങ്ങില്‍ സത്യപ്രതിജ്ഞ കഴിഞ്ഞു. ഇന്ത്യ സഖ്യം ഒന്നിച്ച് നിന്നിട്ടും വീഴ്ത്താനയില്ല. നിതീഷ് കുമാറിനേയും ചന്ദ്രബാബു നായിഡുവിനേയും മെരുക്കിയ ഷായുടെ ചാണക്യ തന്ത്രം ഫലിച്ചു. ഏതായാലും ചരിത്രം കുറിച്ചിരിക്കുകയാണ് മോദിയും ടീമും. ഇന്ത്യ സഖ്യത്തെ പ്രതിനീധീകരിച്ച് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ബോളിവുഡ് സിനിമാ താരങ്ങളും സത്യപ്രതിജ്ഞ പങ്കെടുത്തു. രാഷ്ട്രപതിഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

രണ്ടാം മോദി സര്‍ക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിര്‍ത്തിയാണ് പുതിയ മന്ത്രിസഭ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢും ഭാര്യയും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയപ്പോള്‍. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗഥ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹാല്‍ തുടങ്ങിയ അതിഥികള്‍ ചടങ്ങിനെത്തി. ബി.ജെ.പി. എം.പി.യും നടിയുമായ കങ്കണ റണൗട്ട് സത്യപ്രതിജ്ഞ ചടങ്ങിനെത്തി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും നടന്‍ അക്ഷയ്കുമാറും സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കാനെത്തിയപ്പോള്‍. നടന്‍ ഷാരൂഖ് ഖാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു.

ബിജെപി പട്ടികയില്‍ 36 മന്ത്രിമാര്‍

രാജ്‌നാഥ് സിങ്
നിതില്‍ ഗഡ്കരി
അമിത് ഷാ
നിര്‍മല സീതാരാമന്‍
അശ്വിനി വൈഷ്ണവ്
പിയൂഷ് ഗോയല്‍
മന്‍സുഖ് മാണ്ഡവ്യ
അര്‍ജുന്‍ മേഖ്‌വാള്‍
ശിവ്‌രാജ് സിങ് ചൗഹാന്‍
എല്‍ മുരുകന്‍
സുരേഷ് ഗോപി
മനോഹര്‍ ഖട്ടര്‍
സര്‍വാനന്ദ സോനോവാള്‍
കിരണ്‍ റിജിജു
റാവു ഇന്ദര്‍ജീത്
ജിതേന്ദ്ര സിങ്
കമല്‍ജീത് ഷെറാവത്ത്
രക്ഷ ഖദ്‌സെ
ജി കിഷന്‍ റെഡ്ഡി
ഹര്‍ദീപ് പുരി
ഗിരിരാജ് സിങ്
നിത്യാനന്ദ റായ്
ബണ്ടി സഞ്ജയ് കുമാര്‍
പങ്കജ് ചൗധരി
ബിഎല്‍ വര്‍മ
അന്നപൂര്‍ണ ദേവി
രവ്‌നീത് സിങ് ബിട്ടു
ശോഭ കരന്തലജെ
ഹര്‍ഷ് മല്‍ഹോത്ര
ജിതിന്‍ പ്രസാദ
ഭഗീരത് ചൗധരി
സിആര്‍ പാട്ടീല്‍
അജയ് തംത
ധര്‍മേന്ദ്ര പ്രധാന്‍
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ജ്യോതിരാദിത്യ സിന്ധ്യ

എന്‍ഡിഎയിലെ സഖ്യകക്ഷി മന്ത്രിമാര്‍

റാംമോഹന്‍ നായിഡു
ചന്ദ്രശേഖര്‍ പെമ്മസാനി
ലല്ലന്‍ സിങ്
രാം നാഥ് താക്കൂര്‍
ജയന്ത് ചൗധരി
ചിരാഗ് പാസ്വാന്‍
എച്ച് ഡി കുമാരസ്വാമി
പ്രതാപ് റാവു ജാഥവ്
ജിതിന്‍ റാം മാഞ്ചി
ചന്ദ്ര പ്രകാശ് ചൗധരി
രാംദാസ് അത്താവലെ
അനുപ്രിയ പട്ടേല്‍

നരേന്ദ്ര മോദി ഒരു പൊളിറ്റിക്കല്‍ ബ്രാന്‍ഡാണ്. ബി.ജെ.പിയുടെ പെട്ടിയില്‍ വോട്ടുകള്‍ വീഴ്ത്തുന്ന ബ്രാന്‍ഡ്. പാര്‍ട്ടിയുടെ ജനകീയ മുഖം. മോദിയെ മുന്നില്‍ നിര്‍ത്തിയാണ് കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതിന് പിന്നാലെ വന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിലും മോദി തന്നെയായിരുന്നു ബി.ജെ.പിയുടെ മുഖം. ആ ബ്രാന്‍ഡില്‍ വിശ്വാസമര്‍പ്പിച്ചായിരുന്നു ഇത്തവണയും ബി.ജെ.പി. തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ചെറുതായൊന്ന് വിറച്ചെങ്കിലും വിശ്വാസം തെറ്റിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം മൂന്നുവട്ടം പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ പ്രധാനമന്ത്രി.

1950 സെപ്റ്റംബര്‍ 17ന് വടക്കന്‍ ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ പിന്നാക്ക സാഹചര്യത്തില്‍ ജനിച്ച്, സാധാരണക്കാരനായി വളര്‍ന്ന കുട്ടി നരേന്ദ്രമോദിയായി രാഷ്ട്രീയത്തില്‍ അനിഷേധ്യനായകനായി മാറിയത് ഇച്ഛാശക്തിയുടെ വിജയംകൂടിയാണ്. വ്യക്തമായ ലക്ഷ്യബോധവും അതിനുവേണ്ടി പോരാടാനുള്ള മനസ്സുമാണ് മോദിക്കുമുന്നിലെ കടമ്പകളെ ഇല്ലാതാക്കിയത്. പരമ്പരാഗത ചട്ടക്കൂടിന് പുറത്തേക്ക് ചിന്തിക്കാനും പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയുന്നതാണ് നരേന്ദ്രമോദിയെ മറ്റുള്ള നേതാക്കളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.

50 വയസ്സ് പിന്നിട്ടശേഷമാണ് നരേന്ദ്രമോദി ഭരണരാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗുജറാത്ത് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച്, ഭരണപരിചയവും നൈപുണിയും കൈവരിച്ചാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1985ലാണ് ഭാരതീയ ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനായി മോദിയെ ആര്‍.എസ്.എസ്. നിയോഗിച്ചത്. 1987ല്‍ ഗുജറാത്ത് ബി.ജെ.പി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചു. മോദി ജനറല്‍ സെക്രട്ടറിയായിരിക്കെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ബി.ജെ.പി. ജയിച്ചു. 1990ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍മേനിയയില്‍ മലയാളി യുവാവിനെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി  (6 hours ago)

മണിപ്പൂരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താന്‍ നിര്‍ദ്ദേശം... നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ  (6 hours ago)

കാഞ്ചന്‍ജംഗ എക്സ്പ്രസ് അപകടം... റെയില്‍വേ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്  (6 hours ago)

ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് കുടുംബത്തിന് ദോഷം... നവജാത ശിശുവിനെ മുത്തച്ഛന്‍ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു  (8 hours ago)

സുഹൃത്തിനെ കാണാനെത്തിയ യുവതിയെ മയക്കമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

സ്ത്രീകളുടെ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി  (8 hours ago)

വ്യാജ പാസ്‌പോര്‍ട്ട് കേസ്..മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന്‍ അന്‍സില്‍ അസീസ് ഒളിവില്‍  (8 hours ago)

മഹേഷ് കുഞ്ഞുമോന്റെ വീട്ടിലെത്തി നടന്‍ ദിലീപ്...  (8 hours ago)

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം  (9 hours ago)

സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിർദ്ദേശം.  (9 hours ago)

സിപിഎമ്മിൻ്റെ തകർച്ചയ്ക്ക് കാരണം മുസ്ലിം പ്രീണനം: കെ.സുരേന്ദ്രൻ  (9 hours ago)

കേരള - കർണാടക-ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം...  (9 hours ago)

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം... ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (9 hours ago)

ഡാര്‍ജിലിംഗ് ട്രെയിന്‍ ദുരന്തം... കാഞ്ചന്‍ജംഗ എക്സ്പ്രസില്‍ ചരക്ക് തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്  (9 hours ago)

10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാൻ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂർ മെഡിക്കൽ കോളേജ്  (9 hours ago)

Malayali Vartha Recommends