ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം

സോഷ്യല്‍ മീഡിയയില്‍ യൂടൂബേഴ്‌സ് കാണിച്ചുകൂട്ടുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം നേടുന്നത് ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെ വീഡിയോയാണ്.
വീഡിയോയില്‍ പുകവലിച്ച് അത് ഊതി പാട്ട് പാടുന്ന ഒരു യുവതിയെ കാണാം. അവരുടെ ഒക്കത്ത് ഒരു കുഞ്ഞുമുണ്ട്. പുകയിലയുടെ രൂക്ഷ ഗന്ധം ശ്വസിച്ച് കുഞ്ഞ് ചുമയ്ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. മാദ്ധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ദീപിക നാരായണ്‍ ഭരദ്വാജ് ആണ് വീഡിയോയുടെ ഭീകരത വ്യക്തമാക്കിക്കൊണ്ട് ഇത് സമൂഹ മാദ്ധ്യമത്തില്‍ പങ്കുവച്ചത്.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരത്തില്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പലരും അഭിപ്രായപ്പെടുന്നു. വീഡിയോയിലെ യുവതിയുടെ പേരും മറ്റ് വിവരങ്ങളും ലഭിച്ചിട്ടില്ല. ഇതിനോടകം 18 ലക്ഷം പേരാണ് വീഡിയോ കണ്ടത്.
https://www.facebook.com/Malayalivartha