പഞ്ചാബില്‍ സൈനിക ട്രക്കും സ്വകാര്യ ട്രക്കും കൂട്ടിയിടിച്ച് അഞ്ച് ജവാന്‍മാര്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍

പഞ്ചാബില്‍ സൈനിക ട്രക്കും സ്വകാര്യ ട്രക്കും കൂട്ടിയിടിച്ച് അഞ്ച് ജവാന്‍മാര്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍. ജലന്ധറിലെ സുചി പിന്‍ഡിന് സമീപം ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ സൈനികര്‍ ജലന്ധറിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി റോഡ് സേഫ്റ്റി ഫോഴ്‌സും പൊലീസും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടായിരുന്നു. ക്രെയിന്‍ എത്തിച്ചാണ് രണ്ട് വാഹനങ്ങളെയും നീക്കം ചെയ്തത്. അപകട വിവരത്തെ കുറിച്ചു അന്വേഷിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha
























