ഗോവ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ അപകടം; ചരക്കുകപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു; ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്ന് കോസ്റ്റ് ഗാർഡ്

ഗോവ തീരത്തുനിന്ന് 80 നോട്ടിക്കൽ മൈൽ അകലെ അപകടം. ചരക്കുകപ്പലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർവാർ∙ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ശ്രീലങ്കയിലെ കൊളംബോയിലേക്കു കണ്ടെയ്നറുമായി പോകുകയായിരുന്നു ചരക്കുകപ്പൽ .
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗോവയിലെ ബെതുലിൽ നിന്നുള്ള എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട് എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്, മരിച്ചയാൾ ഫിലിപ്പീൻസ് സ്വദേശിയാണെന്നാണ്. കോസ്റ്റ് ഗാർഡിന്റെ കപ്പൽ സംഭവസ്ഥലത്തെത്തി .
സേനയുടെ ഡോണിയർ വിമാനവും നിരീക്ഷണത്തിനെത്തി. കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും പ്രതികൂല കാലാവസ്ഥയെ നേരിട്ടും രക്ഷാപ്രവർത്തനം തുടരുകയാണെന്നും സേനാ അധികൃതർ അറിയിച്ചു.ചരക്കുകപ്പലിലാകെ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്ന് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.facebook.com/Malayalivartha
























