ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ കണ്ടെത്തിയതായി സൂചന

ഉത്തരകന്നഡയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ അകപ്പെട്ടിട്ടുണ്ടെന്ന് കരുതുന്ന ലോറിയുടെ ലൊക്കേഷന്‍ റഡാറില്‍ കണ്ടെത്തിയതായി സൂചന.
എന്നാല്‍ ലഭിച്ച സിഗ്‌നല്‍ ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് തിരച്ചില്‍ നടത്തുന്ന സംഘം പറയുന്നത്. സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് നീക്കി തിരച്ചില്‍ തുടരുകയാണ് സംഘം. ഏത്ര താഴ്ചയിലാണ് ലോറിയെന്നോ പുറത്തേക്ക് എടുക്കണമെങ്കില്‍ എത്ര സമയം വേണ്ടി വരുമെന്നോയുള്ള കാര്യത്തില്‍ വിവരം ലഭ്യമല്ല.
സിഗ്‌നല്‍ വന്നിട്ടുണ്ടെങ്കിലും അത് ലോറിയുടേതാണെന്ന് സ്ഥിരീകരിക്കാനാകുന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് എന്‍.ഐ.ടി വിദഗ്ധസംഘം പറയുന്നത്. നേരത്തെ, ജി.പി.എസ് ലഭ്യമായെന്ന് പറയുന്ന പ്രദേശത്തെ മണ്ണ് ഇപ്പോള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എഴുപതോളം പേര്‍ രംഗത്തുണ്ട്്. പല ഭാഗങ്ങളില്‍ നിന്നും മണ്ണ് മാറ്റിയതിന് ശേഷമേ ലോറി പുറത്തേക്കെടുക്കാനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്. അര്‍ജുനെ കൂടാതെ, മറ്റ് രണ്ട് പേരും കണ്ടെത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha
























