തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി 22ന് പരിഗണിക്കും

തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആക്ഷേപങ്ങള്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ഹര്‍ജികള്‍ സുപ്രീംകോടതി 22ന് പരിഗണിക്കും.
ഇന്നലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വിഷയം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് മുന്നില്‍ ഉന്നയിച്ചു. ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അന്നുതന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബോണ്ടിന്റെ മറവില്‍ രാഷ്ട്രീയപാര്‍ട്ടികളും കോര്‍പറേറ്റുകളുമായി അവിശുദ്ധ ഇടപാടുകള്‍ നടത്തിയെന്നാണ് ഹര്‍ജികളിലെ ആക്ഷേപം. സംഭാവനകള്‍ക്ക് പ്രത്യുപകാരമായി കോര്‍പറേറ്റുകള്‍ക്ക് കരാറുകളും ലൈസന്‍സുകളും ലഭിച്ചു. സംഭാവന നല്‍കിയ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെട്ടുവെന്നും ഹര്‍ജികളില്‍ ആരോപിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha
























