മഴ തുടരുന്നു... മുംബൈയിലും പാല്‍ഘറിലും യെല്ലോ അലര്‍ട്ടും താനെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു

ഇന്നലെ രാത്രി മുതല്‍ തുടരുന്ന കനത്ത മഴ മുംബൈയെ നിശ്ചലമാക്കി. മുംബൈയിലും പാല്‍ഘറിലും യെല്ലോ അലര്‍ട്ടും താനെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മഴയെ തുടര്‍ന്ന് അന്ധേരി സബ്‌വേ അടച്ചു.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ സബ്‌വേയില്‍ വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വെള്ളിാഴ്ച മുംബൈയുടെ മധ്യഭാഗത്ത് ശരാശരി 78 മില്ലീമീറ്ററും കിഴക്കന്‍, പടിഞ്ഞാറന്‍ മുംബൈയില്‍ യഥാക്രമം 57, 67 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
നഗരത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലില്‍ തിരമാലകള്‍ ഉയരുമെന്നും വേലിയേറ്റമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈയിലെ പൊതുഗതാഗത സംവിധാനങ്ങളെ മഴ ഗണ്യമായി ബാധിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴ റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ പലയിടത്തും വൈകി. സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന പാതയില്‍ കാലതാമസം നേരിടുന്നതായി റെയില്‍വേ .
"
https://www.facebook.com/Malayalivartha
























